ശബരിമല : മണ്ഡല മകളവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ച് മണിക്ക് കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്മികത്വതത്തില് മേല്‍ശാന്തി വി.എന്‍ വാസുദേവന്‍ നമ്പൂതിരിയാണ് ശ്രീകോവില്‍ നട തുറന്നത്. നട തുറന്ന ശേഷം ആഴിയില്‍ ദീപം തെളിയിച്ച് പുതിയ ല്േശാന്തിമാരെ അവരോധിക്കുന്ന ചടങ്ങ് നടന്നു
ശനിയാഴ്ച പ്രത്യേക പൂജകളൊന്നും ഉണ്ടാകില്ല. വിശ്വാസികള്‍ക്ക് രാവിലെ മുതല്‍ തന്നെ സമയ നിയന്ത്രണമില്ലാതെ മല ചവിട്ടാം. വന്‍ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരാണ് അധികവും. രാത്രി 10 മണിയോടെ ക്ഷേത്ര നട അടയ്ക്കും. ഞായറാഴച മുതല്‍ മണ്ഡലകാല പൂജകളോടെ ക്ഷേത്ര ചടങ്ങുകള്‍ 41 ദിവസവും ഉണ്ടാകും.
പ്രതിസന്ധികള്‍ നിറഞ്ഞ ഒരു തീര്‍ത്ഥാടന കാലത്തിന് പിന്നാലെയാണ് സമാധാന പ്രതീക്ഷയില്‍ പുതിയൊരു മണ്ഡല കാലത്തിന് തുടക്കമായത്.