Image

സത്യാന്വേഷണ പരീക്ഷകളുമായി സുരാജ്

Published on 11 May, 2012
സത്യാന്വേഷണ പരീക്ഷകളുമായി സുരാജ്
സുരാജ് വെഞ്ഞാറന്മൂട് വീണ്ടും നായകനാകുന്നു. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയൊരുക്കുന്ന 'എന്റെ സത്യാന്വേഷണ പരീക്ഷകള്‍' എന്ന ചിത്രത്തിലാണ് സുരാജ് വീണ്ടും നായകനാകാന്‍ ഒരുങ്ങുന്നത്. ഡ്യൂപ്ലിക്കേറ്റിലും ഫീമെയില്‍ ഉണ്ണിക്കൃഷ്ണനിലും പ്രത്യക്ഷപെട്ടതുപോലെ ഒരു പക്കാ കോമഡി ട്രാക്കല്ല പുതിയ ചിത്രത്തില്‍ സുരാജിന്റെ നായകവേഷത്തിന്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞതും ഇതുവരെ കണ്ടതില്‍ നിന്ന് ഏറെ വിഭിന്നവുമായ ഗെറ്റപ്പിലുമാണ് സുരാജ് ചിത്രത്തിലെത്തുക. 

കേരള കഫേ ചിത്രപരമ്പരയില്‍ ഐലന്‍ഡ് എക്‌സ്പ്രസും ഉറുമിയുടെ തിരക്കഥയ്ക്കും ശേഷം ശങ്കര്‍ രാമൃഷ്ണന്‍ രചന നിര്‍വഹിക്കുന്ന എന്റെ സത്യാന്വേഷണ പരീക്ഷകള്‍ സുബില്‍ എന്ന നവാഗതനാണ് സംവിധാനം ചെയ്യുന്നത്. പ്രശസ്ത സ്റ്റില്‍ ഫോട്ടോഗ്രാഫറായ പോള്‍ ബത്തേരി ഈ ചിത്രത്തിലൂടെ ഛായാഗ്രഹകനായി അരങ്ങേറ്റം കുറിക്കും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക