Image

വിവാദകാര്‍ട്ടൂണ്‍: കപില്‍ സിബല്‍ മാപ്പുപറഞ്ഞു; എന്‍.സി.ഇ.ആര്‍.ടി. ഉപദേശകര്‍ രാജിവെച്ചു

Published on 11 May, 2012
വിവാദകാര്‍ട്ടൂണ്‍: കപില്‍ സിബല്‍ മാപ്പുപറഞ്ഞു; എന്‍.സി.ഇ.ആര്‍.ടി. ഉപദേശകര്‍ രാജിവെച്ചു
ന്യൂഡല്‍ഹി: എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകത്തില്‍ ബി.ആര്‍. അംബേദ്കറെക്കുറിച്ചുള്ള ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെതിരെ പാര്‍ലമെന്റില്‍ ബഹളം. ബഹളത്തെ തുടര്‍ന്ന് മാനവവിഭവശേഷി മന്ത്രി കപില്‍ സിബല്‍ സഭയില്‍ മാപ്പുപറഞ്ഞു. ഈ വിഷയം ഇരുസഭകളേയും ബഹളമയമാക്കി. പതിനൊന്നാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലാണ് കാര്‍ട്ടൂണ്‍ വന്നത്.

കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ഒരു രചന പുസ്തകത്തില്‍ പുനഃപ്രസിദ്ധീകരിക്കുകയായിരുന്നു. നെഹ്‌റു ചാട്ടവാറുമായി അംബേദ്കറിന് പുറകില്‍ നില്‍ക്കുന്നതാണ് കാര്‍ട്ടൂണ്‍. കപില്‍ സിബല്‍ പരസ്യപ്രസ്താവന നടത്തുമെന്ന് പറഞ്ഞ് പ്രണബ് മുഖര്‍ജി രംഗത്തുവന്നെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ ബഹളം തുടര്‍ന്നു. 

ബഹളത്തെ തുടര്‍ന്ന് സഭ രണ്ടുതവണ നിര്‍ത്തിവെച്ചു. തുടര്‍ന്നായിരുന്നു കപില്‍ സിബല്‍ മാപ്പുപറഞ്ഞത്. വിവാദത്തെ തുടര്‍ന്ന് എന്‍.സി.ഇ.ആര്‍.ടി. സിലബസ് സമിതിയിലെ ഉപദേശകരായ യോഗേന്ദ്ര യാദവ്, സുഹാസ് പലാഷിക്കര്‍ എന്നിവര്‍ കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചു. എന്നാല്‍ 2006 ല്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ ആണിതെന്നും ഈ സമയത്ത് താന്‍ മന്ത്രിയായിരുന്നില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക