Image

നവോത്ഥാനം എന്നാല്‍ സ്ത്രീകളെ മല കയറ്റുന്നതല്ല... അയ്യപ്പനോട് പ്രാര്‍ത്ഥനയുമായി പ്രതിഭ എം.എല്‍.എ

Published on 17 November, 2019
നവോത്ഥാനം എന്നാല്‍ സ്ത്രീകളെ മല കയറ്റുന്നതല്ല... അയ്യപ്പനോട് പ്രാര്‍ത്ഥനയുമായി പ്രതിഭ എം.എല്‍.എ

ശബരിമലയിലെ യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ അന്തിമ തീര്‍പ്പ് ഇനിയും നീളുമെന്ന് ഉറപ്പായിരിക്കേ ശബരിമലയില്‍ മാദ്ധ്യമങ്ങള്‍ കുറച്ചുകൂടി ക്ഷമ കാട്ടണമെന്ന ആവശ്യവുമായി കായംകുളം എം.എല്‍.എയും സി.പി.എം നേതാവുമായ പ്രതിഭ. പഴയ ഇരുണ്ട കാലത്തേക്ക് നടക്കേണ്ടവരല്ല സ്ത്രീകള്‍ എന്ന് പറയാനായിട്ടാണ് വനിതാ മതില്‍ തീര്‍ത്തതെന്ന് അഭിപ്രായപ്പെടുന്ന പ്രതിഭ നവോത്ഥാനം എന്നാല്‍ സ്ത്രീകളെ മല കയറ്റുന്നതല്ലെന്നും കുറിക്കുന്നു. സുപ്രീം കോടതി വിധിയും കൊണ്ട് മല കയറാന്‍ ആരെങ്കിലും വരികയാണെങ്കില്‍ ക്യാമറയുമായി അവരുടെ പിന്നാലെ പോകുന്നതെന്തിനാണെന്ന് അവര്‍ മാദ്ധ്യമങ്ങളോട് ചോദിക്കുന്നു. രാജ്യത്തെ നമ്ബര്‍ വണ്‍ സര്‍ക്കാരിനെ തകര്‍ക്കാനുള്ള അണിയറ നീക്കമാണ് ഇതിന് പിന്നിലെന്ന് മനസിലാകും.എം.എല്‍.എ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത് ശബരിമല ധര്‍മ്മശാസ്താവിനോട് പ്രാര്‍ത്ഥിച്ചു കൊണ്ടാണ്, അതിങ്ങനെയാണ് '10 വോട്ടിന് വേണ്ടി ഒരു നേരത്തെ വാര്‍ത്തക്കുവേണ്ടി ഈ നാട് നശിപ്പിക്കാന്‍ നോക്കുന്നവരെ അങ്ങ് തന്നെ ഒന്ന് ശ്രദ്ധിച്ചേക്കണേ'


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കുറച്ച്‌ കൂടെ ക്ഷമിച്ചു കൂടെ മാധ്യമങ്ങളെ .. അന്നും ഇന്നും എന്നും പറയുന്നു നവോത്ഥാനം എന്നാല്‍ സ്ത്രീകളെ മല കയറ്റുന്നതല്ല.. എന്നാല്‍ പുരോഗമന സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന ആക്ഷേപങ്ങളെ ചെറുക്കാന്‍ പഴയ ഇരുണ്ട കാലത്തേക്ക് നടക്കേണ്ടവരല്ല സ്ത്രീകള്‍ എന്ന് പറയാന്‍ ഞങ്ങള്‍ വനിതാ മതില്‍ തീര്‍ത്തു. ഈ നാടിനെ വിശ്വാസങ്ങളുടെ തീയില്‍ വെന്തു വെണ്ണീറാക്കാന്‍ ആഗ്രഹിച്ചവര്‍ക്ക് എന്റെ പാര്‍ട്ടി കൊടുത്ത വ്യക്തമായ മറുപടി ആയിരുന്നു വനിതാ മതില്‍. ഞടട കാരും പകല്‍ കോണ്‍ഗ്രസും രാത്രി ഞടട കാരും ആയി കഴിയുന്ന ചിലര്‍ ഇജകങ ന് എതിരെ വനിതാ മതിലിനെതിരെ വ്യാപകമായ കള്ളപ്രചരണങ്ങള്‍ അഴിച്ചു വിട്ടു. ഒന്നും ഫലം കണ്ടില്ല. ഇപ്പോ സി പി ഐ എം ആണ് സ്റ്റേ വെച്ചത് എന്ന മട്ടില്‍ തുടങ്ങി പ്രചരണം..


ഇനി സുപ്രീം കോടതി വിധിയും കൊണ്ട് മല കയറാന്‍ ആരെങ്കിലും വന്നാല്‍ നിങ്ങള്‍ എന്തിനാണ് ക്യാമറയുമായി അവരുടെ പിന്നാലെ പോകുന്നത്. എന്തിനാണ് നമ്മുടെ നാട് കത്തിക്കാന്‍ കൂട്ട് നില്‍ക്കുന്നത്. ഭൂപരിഷ്‌ക്കരണം അട്ടിമറിക്കാന്‍ കൂട്ടുനിന്നവരൊക്കെ ഇന്ന് ഇന്ത്യയിലെ നമ്ബര്‍ 1 ഗവണ്‍മെന്റ് ആയ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിനെ തകര്‍ക്കാന്‍ അണിയറയില്‍ നടത്തുന്ന നീക്കങ്ങള്‍ തലയില്‍ അല്പമെങ്കിലും ആള്‍ താമസമുള്ളവര്‍ക്ക് മനസ്സിലാകും.. ഞങ്ങള്‍ക്കറിയാം വരുന്ന ദിവസങ്ങളില്‍ നിങ്ങളൊക്കെ സജീവമാകും. കാരണം വിശ്വാസ സമൂഹമാകുന്ന അട്ടിന്‍ കുഞ്ഞുങ്ങളുടെ ചോര കുടിയ്ക്കാനായി കഴിഞ്ഞ വര്‍ഷം ആട്ടിന്‍ തോലുമിട്ട് ആട്ടിന്‍ കുഞ്ഞുങ്ങള്‍ക്കിടയിലേക്ക് വരാന്‍ ചെന്നായ്ക്കളെ നിങ്ങള്‍ അഴിച്ചു വെച്ച ആട്ടിന്‍ തോല്‍ കുപ്പായം പൊടി തട്ടിയെടുക്കുന്ന ദുര്‍ഗന്ധം അത് അറിയാന്‍ തുടങ്ങിയിട്ടുണ്ട....

ശബരിമല ധര്‍മ്മശാസ്താവേ ... 10 വോട്ടിന് വേണ്ടി ഒരു നേരത്തെ വാര്‍ത്തക്കുവേണ്ടി ഈ നാട് നശിപ്പിക്കാന്‍ നോക്കുന്നവരെ അങ്ങ് തന്നെ ഒന്ന് ശ്രദ്ധിച്ചേണേ


Join WhatsApp News
Sudhir Panikkaveetil 2019-11-17 10:06:29
മനുഷ്യരാശിക്ക് ദ്രോഹവും, ഉപദ്രവുമാല്ലാതെ 
യാതൊരു നന്മയും ചെയ്യാത്ത മതങ്ങൾക്കും 
മത വിശ്വാസങ്ങൾക്കും വേണ്ടി എന്തിനാണ് 
ഹേ മനുഷ്യാ നീ നിനക്ക് ഈശ്വരൻ ഈ 
ഭൂമിയിൽ നൽകിയ നല്ല സമയത്തെ 
നശിപ്പിക്കുന്നത്. വണ്ടേ നീ ചാകുന്നു വിളക്കും 
കെടുത്തുന്നു എന്ന കവി പാടിയപോലെ 
ചില മനുഷ്യർ  ദൈവത്തിന്റെ പേരും പറഞ്ഞു 
മറ്റുള്ളവരുടെ ജീവിതവും ദുസ്സഹമാക്കുന്നു.
"നിൻെറ വിശ്വാസം നിന്റെ വീട്ടിൽ വയ്ക്കുക 
അത് സമൂഹത്തിലേക്ക് കൊണ്ട് വരരുത് "
 എന്ന് ആർ പറയും.ആർത്തവമുള്ള സമയത്ത് 
സ്ത്രീകൾ മറ്റു ക്ഷേത്രങ്ങളിലും പോകാറില്ല.
പിന്നെ നാൽപത്തിയൊന്ന് ദിവസത്തെ 
വൃത്തമെടുക്കാൻ ഇരുപത്തിയെട്ടാം ദിവസം മുറ തെറ്റാതെ 
വരുന്ന പ്രകൃതി സന്ദേശകൻ മുടക്കും എന്ന 
മുടന്തൻ ന്യായം ശരിയാകുമോ. നാൽപത്തിയൊന്ന് 
ദിവസത്തിനുള്ളിൽ പുരുഷന് സ്വപനസ്കലനം 
ഉണ്ടാകാമല്ലോ. തന്നെയുമല്ല ഇപ്പോൾ നാൽപത്തിയൊന്ന് 
ദിവസം വൃതം എല്ലാവരുമെടുക്കുന്നില്ല. പിന്നെ 
എന്തുകൊണ്ട് സ്ത്രീകൾക്ക് പൊയ്ക്കൂടേ. അവർക്ക് 
ധൈര്യമായി എല്ലാ സമയത്തും നടക്കാൻ 
പറ്റാത്തത് ഈ നിയമം കൊണ്ടുവരുന്ന പുരുഷന്മാരാണ് 
എന്നത് എത്രയോ പരിതാപകരം. സ്ത്രീയ കണ്ടാൽ 
ഒരു ദൈവത്തിനു നിഷ്ഠ തെറ്റുമെങ്കിൽ അദ്ദേഹത്തിനെ 
എന്തിനു സ്ത്രീയെ നീ കാണാൻ പോകുന്നു. വളരെ 
ഗൗരവമേറിയ വിഷയങ്ങൾ ഉള്ളപ്പോൾ കല്ലുകൊണ്ട് 
മനുഷ്യൻ കൊത്തിയുണ്ടാക്കി ചില വിശേഷണങ്ങൾ 
കൊടുത്ത് പൂജിക്കുന്ന ദൈവത്തിനുവേണ്ടി സമയം 
കളയരുതെന്ന തിരിച്ചറിവ് പുരുഷന്മാർക്കും 
സ്ത്രീകൾക്കും ഉണ്ടാകാൻ സത്യമായ ഏക 
ദൈവത്തോട് പ്രാർത്ഥിക്കാം. 

independent 2019-11-17 19:56:08
മതങ്ങൾ മനുഷ്യ രാശിക്ക് ഒരു നന്മയും ചെയ്തില്ലെന്ന് അങ്ങ്  തീരുമാനിച്ചു കളഞ്ഞല്ലോ
Wonderful. 2019-11-18 08:51:51
വണ്ടർഫുൾ മിസ്റ്റർ സുധിർ!
ദൈവം 2019-11-18 12:20:06
നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾ ചെയ്യാതെ 
എന്നെ വിളിച്ചെട്ടെന്തു കാര്യം ?
ആണിനേം പെണ്ണിനേം സൃഷ്ടിച്ച നേരത്ത് 
ഉണ്ടായിരുന്നെനിക്ക് ലക്ഷ്യബോധം.
സന്താന പ്രജനന പ്രക്രിയയിൽ നിങ്ങൾ 
രണ്ടുപേർക്കും പങ്ക് തുല്യമത്രേ 
ഇന്നെങ്ങും കാണുമീ ലിംഗഭേദ പ്രശ്നം 
നിങ്ങളുണ്ടാക്കിയ പ്രശ്നമത്രെ .
ഏതോ ചീഞ്ഞ തലക്കുള്ളിൽ പൊന്തിയ 
അർബു ദമാണി മതങ്ങളൊക്കെ 
ആർത്തവം ഇല്ലാതെ കുട്ടി ജനിക്കുമോ ?
കേട്ടാലാരും നിന്നുപോം അമ്പരന്ന് 
പുരുഷന്റ പീഡനം  മടുത്തിട്ടു സ്ത്രീകൾ 
എന്നോടെന്നും കരഞ്ഞു വിളിച്ചിടുന്നു
പരിശുദ്ധത്മാവാൽ സ്ത്രീകൾ  ഗർഭം ധരിച്ചിടിൽ 
സംഭോഗം ഇല്ലാതെ പുരുഷാ നീ  ചത്തുപോകും.
ശബരിമലകേറും അയ്യപ്പന്മാരെ മുഴുവനും 
ഡി എൻ എ ടെസ്റ്റ് നടത്തിടുകിൽ 
കാണുമവരുടെ ലിംഗത്തിൻ അറ്റത്ത് 
വേഴ്ച നടത്തിയതിൻ കറകൾ തീർച്ച.
ആർത്തവമാണെന്ന് കരഞ്ഞുപറഞ്ഞാലും 
വിടില്ല സ്ത്രീയെ പുരുഷന്മാരിൽ ചിലർ 
ഇങ്ങനെആയുള്ള  അയ്യപ്പഭക്തന്മാർ
എങ്ങനെ നാല്പത്തൊന്നു ദിനം നോമ്പ് നോക്കും?
ശബരിമലേൽ വാഴും ശാസ്താവിനു പണി 
തുണിമാറ്റി നോക്കലാണോ ചൊല്ല് ?
എത്രനാളിനി ഇങ്ങനെ വിഡ്ഢിത്ത്വം 
പുലമ്പി ജനങ്ങളെ വഞ്ചിക്കും ചൊല്ലിടുമോ ?
പോകട്ടെ സ്ത്രീകളും മലകൾ കയറുവാൻ 
അതിൽ അവർ തൃപ്തി കണ്ടിടുകിൽ ?
സ്ത്രീ കളില്ലാത്തൊരു ലോകത്തെ അല്പവും 
വിഭാവനം ചെയ്യാനെനിക്കാവതല്ല 
ഉണ്ടായിരുന്നവർക്കൊക്കെയും ആർത്തവം 
പണ്ടുതൊട്ടേ അത് ഞാൻ നിർത്തുകില്ല 
എന്നേ വിളിക്കേണ്ട ഇതിനായി മേലിൽ ഞാൻ 
പോകുന്നു കാമലീലക്ക് സ്ത്രീയുമൊത്ത് 


മനുഷ്യാ നീയാണെന്റെ ദൈവം. 2019-11-18 14:06:20
ദൈവം തകർത്തു. ഇതുകൊണ്ടൊന്നും ഈ കഷ്മലന്മാർ പടിക്കില്ല ദൈവമേ!!!
സ്ത്രീശബ്ദം 2019-11-18 14:36:02
ഇങ്ങനെ ഞങ്ങളെ പീഡിപ്പിച്ചടുവാൻ 
എന്താണ് കാരണം ചൊല്ലിടുമോ ?
കള്ളും കുടിച്ചിട്ട് പാതിരാനേരത്ത് 
വന്നു മുകളിൽ പിടച്ചു കേറും 
വേണ്ട വേണ്ട എന്ന് എത്ര കരഞ്ഞാലും 
ആരുണ്ടുതക്കെ കേട്ടിടുവാൻ ?
രാവെളുപ്പോളം ജോലി ചെയ്തെന്നാലും 
വീട്ടിൽ വന്നാൽ പണി വേറെയുണ്ട്.
അരിവെപ്പും കറിവെപ്പും കുട്ടിയെ നോട്ടവും 
കൂടാതെ രാത്രിയിൽ പീഡനവും 
ഒന്നു വന്നു സഹായിക്കാൻ പറയുമ്പോൾ 
അമ്പേ ! ആ നോട്ടം ഒന്നു കണ്ടിടേണം!
നാട്ടുക്കാർക്കതിയാൻ കണ്ണിലുണ്ണിയാ പക്ഷെ 
വീട്ടിലുള്ളോർക്ക് തലവേദനയും 
അമ്പലം പള്ളിയും നാടുനന്നാക്കലും 
കൂടാതെ സാഹിത്യക്കാരനുമാ .
സ്ത്രീകളെ പൊക്കി പറയുന്ന കേൾക്കുമ്പോൾ 
നാക്കീന്നു തേൻ ഒലിക്കുംപോലെ 
പോകണം ശബരിമലക്ക് എന്ന് ഞാൻ പറഞ്ഞപ്പോൾ 
അതിയാന്റെ മോന്ത ചുവന്നു കേറി 
"അയ്യപ്പൻ ആള് ശരിയല്ല നീ പോകേണ്ട 
അങ്ങേര് കേറി പിടിച്ചാൽ നീ എന്ത് ചെയ്യും ?"
"അയ്യപ്പനെ ഒട്ടും പേടിയില്ലെനിക്ക് എന്നാൽ 
തന്ത്രി; അവൻ ബലാല്സംഗക്കാരനല്ലേ? 
തന്ത്രങ്ങൾ ഒന്നും വിലപ്പോകില്ല ഭർത്താവേ 
കുന്തം അവന്റെ ചെത്തി ഉപ്പിലിടും .
ഓർക്കുന്നില്ലേ പണ്ട് സന്യാസീടെ ദണ്ഡ് 
ചെത്തിയൊരുത്തി  കളഞ്ഞ കഥ "
പിന്നെ നീ കേട്ടില്ല വേറൊരുത്തി ഒരുത്തന്റെ 
'കിണ്ടിക്ക്" ചവുട്ടി കൊന്നകാര്യം ?
അയ്യപ്പന്മാർ കടുക്കാ വെള്ളംകുടിച്ചിട്ടു 
കോണകം വലിച്ചു മുറുക്കി കെട്ടിടട്ടെ "
ശബരമാല ശാസ്താവ് ഒരു കോപ്പും ചെയ്യില്ല 
അങ്ങേർക്ക് ലിംഗം പ്രവർത്തിക്കില്ല .
പോകട്ടെ നാരികൾ മലകയറാൻ കൂട്ടമായി 
അതുകണ്ടു ലിംഗങ്ങൾ ഉദ്ധരിച്ചാൽ.
അരിയുമാ ലിംഗങ്ങൾ അരിവാളാൽ തുരുതുരെ
അടിച്ചേർത്ത് മേലാൽ പൊന്തിടാതെ " 
ഞങ്ങൾ തീർക്കുമീ  മതിൽപൊളിക്കുവാൻ
ചുണയുള്ള ആണുങ്ങൾ നിങ്ങൾ ഉണ്ടേൽ. 
വന്നാട്ടെ വന്നാട്ടെ മുന്നോട്ട് വന്നാട്ടെ 
ശിവലിഗം ആണേലും അരിഞ്ഞു തള്ളും 

 
 
josecheripuram 2019-11-18 19:03:17
Who the hell create all these rules,I wear Lukhi,or jubba.What I wear is my right,I may wear :Konakam".None of your F----n business.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക