Image

മസ്‌ക്കറ്റില്‍ ഫാ. വര്‍ഗീസ് താഴത്തെക്കുടിക്കു യാത്രയയപ്പു നല്‍കി

Published on 17 November, 2019
മസ്‌ക്കറ്റില്‍ ഫാ. വര്‍ഗീസ് താഴത്തെക്കുടിക്കു യാത്രയയപ്പു നല്‍കി

മസ്‌ക്കറ്റ് : ഒമാനിലെ സേവനങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങുന്ന സലാലയിലെ സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി ഇടവക വികാരി ഫാ. വര്‍ഗീസ് താഴത്തെകുടിക്കു യാത്രയയപ്പു നല്‍കി .

സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. ഷിജോ ടി. സ്‌കറിയ, സെക്രട്ടറി സാം ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഇടവകയുടെ ഉപഹാരങ്ങള്‍ വൈസ് പ്രസിഡന്റ് കെ.കെ.തോമസ് , ട്രസ്റ്റി അനില്‍ പോള്‍, . വി.ടി. മാത്യു, ജോണ്‍സന്‍ കെ. വറുഗീസ് , മിനി ബിജുമോന്‍ എന്നിവര്‍ ചേര്‍ന്നു സമ്മാനിച്ചു. വിശുദ്ധ കുര്‍ബാനയില്‍ ഫാ. വര്‍ഗീസ് താഴത്തെക്കുടി മുഖ്യകാര്‍മികത്വം വഹിച്ചു.

റിപ്പോര്‍ട്ട്: ബിജു വെണ്ണിക്കുളം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക