Image

വി.എസ്. പാര്‍ട്ടിക്കു പുറത്തുവരണം: മഹാശ്വേത ദേവി

Published on 11 May, 2012
വി.എസ്. പാര്‍ട്ടിക്കു പുറത്തുവരണം: മഹാശ്വേത ദേവി
ആലപ്പുഴ: ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ ദുഃഖമുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടിക്കു പുറത്തുവരണമെന്ന് ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ മഹാശ്വേതാ ദേവി. സംഭവത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ മൗനം ദൗര്‍ഭാഗ്യകരമാണ്. സിപിഎം എതിരാളികളെ കൊല്ലുന്നത് രാഷ്ട്രീയ പ്രവര്‍ത്തനമല്ല. അക്രമം തുടര്‍ന്നാല്‍ ജനമനസില്‍ നിന്നു പാര്‍ട്ടി തുടച്ചുമാറ്റപ്പെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മഹാശ്വേത ദേവി നാളെ ഒഞ്ചിയം സന്ദര്‍ശിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക