Image

വിനോദയാത്രക്കിടെ മലയാളി യുവാവ് കടലില്‍ മുങ്ങി മരിച്ചു

Published on 17 November, 2019
വിനോദയാത്രക്കിടെ മലയാളി യുവാവ് കടലില്‍ മുങ്ങി മരിച്ചു


കുവൈത്ത് സിറ്റി : കുവൈത്തില്‍ വിനോദയാത്രക്കിടെ മലയാളി യുവാവ് കടലില്‍ മുങ്ങി മരിച്ചു. കണ്ണൂര്‍ പേരാവൂര്‍ സ്വദേശി സനില്‍ ജോസഫ് ആണ് മുങ്ങി മരിച്ചത്. കുളിക്കാനിറങ്ങിയ കുട്ടികളെ രക്ഷിക്കാനായി കടലിലിറങ്ങിയ സനില്‍ തിരമാലകളില്‍ പെടുകയായിരുന്നു.

കൂട്ടുകാര്‍ സനിലിനെ രക്ഷപെടുത്തി എയര്‍ ആംബുലന്‍സില്‍ മുബാറഖിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിനോദ യാത്രയില്‍ കുടുംബവും കൂടെയുണ്ടായിരുന്നു. ഭാര്യ സിമി തോമസ് സബാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സാണ് . മക്കള്‍ അമേയ എലിസബത്ത് സനില്‍, അനയ മേരി സനില്‍.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക