Image

ഗംഭീറിനെ കാണ്മാനില്ല'; ഈസ്റ്റ്‌ ഡല്‍ഹിയില്‍ പോസ്റ്ററുകള്‍

Published on 18 November, 2019
ഗംഭീറിനെ കാണ്മാനില്ല'; ഈസ്റ്റ്‌ ഡല്‍ഹിയില്‍ പോസ്റ്ററുകള്‍
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തില്‍ മുങ്ങിയ ഡല്‍ഹി ജനതയെ അവഗണിച്ച്‌ ക്രിക്കറ്റ്‌ കളി കാണാന്‍ പോയ പാര്‍ലമന്‍റ്‌ അംഗം ഗൗതം ഗംഭീറിനെതിരെ വന്‍ പ്രതിഷേധം. ഈസ്റ്റ്‌ ഡല്‍ഹിയിലാണ്‌ മുന്‍ ക്രിക്കറ്റ്‌ താരത്തെ കാണാനില്ലെന്ന തരത്തിലുള്ള പോസ്റ്ററുകള്‍ വ്യാപിച്ചത്‌. 

അന്തരീക്ഷ മലിനീകരണം സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്റിങ്‌ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാതെ ഇന്‍ഡോറില്‍ ഇന്ത്യ-ബംഗ്ലാദേശ്‌ ടെസ്റ്റ്‌ മത്സരം കാണാന്‍ ഗംഭീര്‍ പോയതില്‍ പ്രതിഷേധിച്ചാണ്‌ വിവിധ ഭാഗങ്ങളില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്‌.

'കാണ്മാനില്ല. നിങ്ങള്‍ ഇദ്ദേഹത്തെ കണ്ടിരുന്നോ? ഇന്‍ഡോറില്‍ ജിലേബി തിന്നുന്നതായിട്ടാണ്‌ അവസാനം കാണപ്പെട്ടത്‌. ഡല്‍ഹി മുഴുവന്‍ ഇദ്ദേഹത്തെ തെരയുകയാണ്‌.' -എന്നാണ്‌ ഗംഭീറിന്റെ ഫോട്ടോ സഹിതമുള്ള പോസ്റ്ററിലെ വാചകങ്ങള്‍.

മുന്‍ ഇന്ത്യന്‍ താരം വി.വി.എസ്‌ ലക്ഷ്‌മണ്‍, ബ്രോഡ്‌കാസ്റ്റര്‍ ജതിന്‍ സപ്രു എന്നിവര്‍ക്കൊപ്പം ഗംഭീര്‍ ജിലേബി തിന്നുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇന്‍ഡോറില്‍ നിന്നെടുത്ത ചിത്രം ലക്ഷ്‌മണ്‍ ആണ്‌ ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്‌തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക