Image

മാര്‍ക്ക്‌ദാന വിവാദം: കേരളം സര്‍വകലാശാല വൈസ്‌ ചാന്‍സിലറെ ഗവര്‍ണര്‍ വിളിപ്പിച്ചു

Published on 18 November, 2019
മാര്‍ക്ക്‌ദാന വിവാദം: കേരളം സര്‍വകലാശാല വൈസ്‌ ചാന്‍സിലറെ ഗവര്‍ണര്‍ വിളിപ്പിച്ചു


തിരുവനന്തപുരം: മാര്‍ക്ക്‌ മോഡറേഷന്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍വകലാശാല വൈസ്‌ ചാന്‍സിലര്‍മഹാദേവന്‍ പിള്ളയെ കേരള മുഹമ്മദ്‌ ആരിഫ്‌ ഖാന്‍ ഗവര്‍ണര്‍ വിളിപ്പിച്ചു. യൂണിവേഴ്‌സിറ്റി മോഡറേഷന്‍ മാര്‍ക്ക്‌ ദാന വിഷയം വിവാദമായതിനെ തുടര്‍ന്നാണ്‌ സര്‍വകലാശാല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ വി.സിയെ വിളിച്ചുവരുത്തി വിശദീകരണം ആരാഞ്ഞത്‌. 

ഇക്കാര്യത്തില്‍ അന്വേഷണം നടന്ന്‌ വരികയാണെന്നും വകുപ്പുതല നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ്‌ അന്വേഷണത്തിനായി ശുപാര്‍ശ ചെയ്‌തിട്ടുണ്ടെന്നുമുള്ള കാര്യം വി.സി മഹാദേവന്‍ പിള്ള ആരിഫ്‌ മുഹമ്മദ്‌ ഖാനെ അറിയിച്ചു. യൂണിവേഴ്‌സിറ്റി നടത്തിയ ആഭ്യന്തരാന്വേഷണത്തില്‍ മാര്‍ക്ക്‌ നല്‍കിയതില്‍ ക്രമക്കേട്‌ സംഭവിച്ചിട്ടുണ്ടെന്ന്‌ കണ്ടെത്തിയിരുന്നു.


2016 മുതല്‍ 2019 വരെയുള്ള കാലയളവില്‍ നടന്ന 12 യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ നല്‍കിയ മാര്‍ക്കുകളിലാണ്‌ ക്രമക്കേട്‌ സംഭവിച്ചിട്ടുള്ളതായി കണ്ടെത്തിയത്‌. എന്നാല്‍ ഈ ക്രമക്കേടിലൂടെ എത്ര വിദ്യാര്‍ത്ഥികള്‍ക്ക്‌ നേട്ടം ഉണ്ടായിട്ടുണ്ടെന്ന കാര്യം ഇനി വേണം കണ്ടെത്താന്‍. മാര്‍ക്ക്‌ നല്‍കിയതില്‍ ക്രമക്കേട്‌ നടന്നിട്ടുണ്ടോ എന്ന്‌ കണ്ടെത്താന്‍ ടെക്‌നോളജി വിദഗ്‌ദ്ധരെ യൂണിവേഴ്‌സിറ്റി സിന്റിക്കേറ്റ്‌ ചുമതലപ്പെടുത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക