Image

ശബരിമല: ആദ്യദിവസത്തെ വരുമാനം 3.32 കോടി രൂപ; അപ്പം-അരവണ വരുമാനത്തിലും വര്‍ധനവ്

Published on 18 November, 2019
ശബരിമല: ആദ്യദിവസത്തെ വരുമാനം 3.32 കോടി രൂപ; അപ്പം-അരവണ വരുമാനത്തിലും വര്‍ധനവ്

പത്തനംതിട്ട: ശബരിമലയില്‍ മുന്‍ വര്‍ഷത്തേതിനെക്കാള്‍ വരുമാനം കൂടിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു. ആദ്യദിനം 3.32 കോടി രൂപ വരുമാനമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ 1.28 കോടി രൂപയുടെ വര്‍ധനയാണ് ആദ്യ ദിവസം ഉണ്ടായിരിക്കുന്നത്.


അപ്പം-അരവണ വരുമാനത്തിലും കടകളില്‍ നിന്നുള്ള വരുമാനത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. അരവണ വരുമാനത്തില്‍ മാത്രമാണ് അല്‍പ്പം കുറവുണ്ടായിരിക്കുന്നത്. മറ്റെല്ലാ ഇനങ്ങളിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക