Image

ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ ലോങ്ങ് മാര്‍ച്ച്‌ തടഞ്ഞ് പോലീസ്; പ്രദേശത്ത് നിരോധനാജ്ഞ

Published on 18 November, 2019
ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ ലോങ്ങ് മാര്‍ച്ച്‌ തടഞ്ഞ് പോലീസ്; പ്രദേശത്ത് നിരോധനാജ്ഞ

ന്യൂ ഡല്‍ഹി : ജെഎന്‍യുവില്‍ ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിലേക്ക് നടത്തിയ ലോങ്ങ് മാര്‍ച്ച്‌ പോലീസ് തടഞ്ഞു.പോലീസ് നടപടിയെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ബാരിക്കേഡുകളും മറ്റും മറികടന്ന് വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് മാര്‍ച്ച്‌ ചെയ്തു.


വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ലോങ്ങ് മാര്‍ച്ചിനെ തടയാനായി വന്‍ പോലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ തടയാനായി പോലീസ് കടുത്ത നടപടികളിലേക്ക് നീങ്ങുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.

ജെഎന്‍യു ക്യാമ്ബസിന് പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫീസ് വര്‍ധനയ്ക്ക് പരിഹാരമെന്നോണം കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. വിദ്യാര്‍ത്ഥികളുടെ ലോങ്ങ് മാര്‍ച്ചിന് മുന്‍പാണ് മൂന്നംഗ കമ്മിറ്റി രൂപീകരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക