കൊല്ലം : വിദ്യാര്‍ത്ഥികള്‍ ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് മന്ത്രി കെ.രാജു . എക്സൈസ് വകുപ്പും സംസ്ഥാന ലഹരിവര്‍ജന മിഷനും ചേര്‍ന്ന് ലഹരിക്കെതിരേ നടത്തുന്ന 90 ദിന ബോധവത്കരണപരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .
എളുപ്പത്തില്‍ ഒഴിവാക്കാന്‍ കഴിയുന്ന ഒന്നല്ല ലഹരിപദാര്‍ഥങ്ങള്‍. സ്കൂളുകളിലും തൊഴില്‍സ്ഥാപനങ്ങളിലും പ്രതിജ്ഞചൊല്ലല്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്തണം . ലഹരിക്ക് അടിമകളാകുന്നവരുടെ വിവരശേഖരണം ഉള്‍പ്പെടെ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി .