Image

ശ്വാസകോശ കാന്‍സറും, അറിയേണ്ട കാര്യങ്ങളും

Published on 18 November, 2019
ശ്വാസകോശ കാന്‍സറും, അറിയേണ്ട കാര്യങ്ങളും
സസ്യഭക്ഷണവും പഴങ്ങളും പച്ചക്കറികളുമെല്ലാം ധാരാളം കഴിക്കുന്നത് ശ്വാസകോശാര്‍ബുദം വരാനുള്ള സാധ്യത കുറയ്ക്കും. ലോകത്ത് വളരെ സാധാരണമാണ് ശ്വാസകോശത്തെ ബാധിക്കുന്ന അര്‍ബുദം.

ക്രൂസിഫെറസ് വെജിറ്റബിള്‍ ആയ ബ്രൊക്കോളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ലങ് കാന്‍സര്‍ തടയാനും ശ്വാസകോശത്തില്‍ നിന്ന് ഉപദ്രവ കാരികളായ ബാക്ടീരിയകളെ ഇല്ലാതാക്കി രോഗപ്രതിരോധ സംവിധാനം ശക്തമാക്കാനും സഹായിക്കും. ബ്രൊക്കോളിയില്‍ അടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ ലങ് കാന്‍സറിന്റെ വ്യാപനം തടയാന്‍ സഹായിക്കും. പുകവലി ഉള്‍പ്പെടെ കാന്‍സറിനു കാരണമാകുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നവരില്‍ ട്യൂമറുകള്‍ വരാനുള്ള സാധ്യത കുറയ്ക്കാന്‍ ബ്രൊക്കോളിയില്‍ ധാരാളമായടങ്ങിയ ഐസോതയോസൈനേറ്റുകള്‍ സഹായിക്കും.

കാരറ്റ് – കണ്ണിന്റെ ആരോഗ്യത്തിനു മാത്രമല്ല, ലങ് കാന്‍സറില്‍ നിന്നും കാരറ്റ് സംരക്ഷണമേകും. കാരറ്റിലടങ്ങിയ വൈറ്റമിന്‍ സി, ബീറ്റാകരോട്ടിന്‍, ബീറ്റാ ക്രിപ്‌റ്റോ സാന്തിന്‍, ലൈക്കോപീന്‍ തുടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ സ്ത്രീകളില്‍ ലങ് കാന്‍സര്‍ സാധ്യത കുറയ്ക്കുമെന്ന് ഫ്രണ്ടിയേഴ്‌സ് ഇന്‍ ഓങ്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ കണ്ടു.

തക്കാളി – ലങ് കാന്‍സറിനോട് പൊരുതാന്‍ സഹായിക്കുന്ന ലൈക്കോപീന്‍ എന്ന സംയുക്തം തക്കാളിയില്‍ ധാരാളമുണ്ട്. ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുമുള്ള ലൈക്കോപീന്‍, ലങ് കാന്‍സറിന്റെ വ്യാപനം തടയാന്‍ സഹായിക്കുന്നു.  മഞ്ഞള്‍– മഞ്ഞളിലടങ്ങിയ കുര്‍ക്കുമിന്‍ അഥവാ റശളലൃൗഹീ്യഹ ാലവേമില ലങ് കാന്‍സര്‍ കോശങ്ങളുടെ വ്യാപനം തടയും എന്ന് തെളിഞ്ഞിട്ടുണ്ട്. ആന്റി ഓക്‌സിഡെന്റ്, ആന്‍റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്.   ഗ്രീന്‍ടീയിലടങ്ങിയ സംയുക്തങ്ങള്‍ക്ക് കാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. തയാഫ്‌ലേവിന്‍, എപ്പിഗാലോകറ്റേച്ചിന്‍ – 3 മുതലായവയാണ് രോഗം തടയാന്‍ സഹായിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക