Image

മകളുടെ മരണം പീഡനം മൂലമെന്ന്; കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് മാതാവ്

Published on 18 November, 2019
മകളുടെ മരണം പീഡനം മൂലമെന്ന്; കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് മാതാവ്
തിരുവനന്തപുരം: ഭര്‍തൃഗൃഹത്തില്‍ നടന്ന മകളുടെ മരണം കൊലപാതകമാണെന്നും ആത്മഹത്യയാക്കി കേസ് ഒതുക്കാനുള്ള ശ്രമം തടഞ്ഞ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. കഴിഞ്ഞ 5ന് പെരുമ്പഴുതൂര്‍ പുന്നക്കാട് പുതുവല്‍ പുത്തന്‍ വീട്ടില്‍ പൊലീസുകാരനായ എസ്. വി.സുരേഷ്കുമാറിന്റെ ഭാര്യ എ.ആര്‍.അഞ്ജു(25) മരിച്ച സംഭവത്തിലാണ് മാതാവ് അനിത മുഖ്യമന്ത്രിയ സമീപിച്ചത്.

2016 നവംബര്‍ 11നായിരുന്നു ബാലരാമപുരം പരുത്തിച്ചക്കോണം ഏആര്‍ ഹൗസില്‍ രാധാകൃഷ്ണന്റെ മകള്‍ ബിടെക് ബിരുദധാരി അഞ്ജുവും സുരേഷ്കുമാറുമായുള്ള വിവാഹം. ഭര്‍ത്താവ് സുരേഷ്കുമാറിനും അയാളുടെ രക്ഷിതാക്കള്‍ക്കും ഒപ്പമായിരുന്നു താമസം. തുടക്കം മുതല്‍ ഭര്‍ത്താവും വീട്ടുകാരും നിരന്തരം മാനസികവും ശാരീരികവുമായി പീഡിപ്പിരുന്നുവെന്ന് മകള്‍  പറഞ്ഞിരുന്നതായി അനിത പരാതിയില്‍ വ്യക്തമാക്കുന്നു. ഒരിക്കല്‍ തുണി ഇസ്തിരി ഇടുന്നതിനിടയില്‍ ഇസ്തിരിപ്പെട്ടി ദേഹത്തു വച്ച് പൊള്ളിച്ച സംഭവമുണ്ടായി.  

ജോലിക്കായി കോച്ചിങ് ക്ലാസില്‍ പോകാന്‍പോലും ഭര്‍ത്താവിന്റെ വീട്ടുകാര്‍ അനുവദിച്ചിരുന്നില്ലെന്നും അനിത കുറ്റപ്പെടുത്തുന്നു. കെഎപി പാലക്കാട് ബറ്റാലിയനിലെ കോണ്‍സ്റ്റബിളായ സുരേഷ്കുമാര്‍ ഡപ്യൂട്ടേഷനില്‍ അടുത്തിടയായി നിയമസഭാ സമുച്ചയത്തില്‍ വാച്ച് ആന്‍ഡ് വാര്‍ഡ് വിഭാഗത്തിലാണ്. ആ സ്വാധീനത്തില്‍,  പൊലീസ് എടുത്ത മൊഴിയില്‍ പോലും കൃത്രിമം നടന്നുവെന്നും ലോക്കല്‍ പൊലീസില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്നും അതിനാലാണ് അന്വഷണം മറ്റേതെങ്കിലും ഏജന്‍സിക്ക് കൈമാറണെന്ന് അഭ്യര്‍ഥിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.


Join WhatsApp News
സ്ത്രീകൾക്കീ നാട്ടിൽ രക്ഷയില്ല 2019-11-18 21:58:09
പീഡനം പീഡനം സർവത്ര പീഡനം 
സ്ത്രീകൾക്കീ നാട്ടിൽ രക്ഷയില്ല . 
അമ്മയെന്നില്ല പെങ്ങളെന്നില്ല കൊച്ചു-
പെണ്കുട്ടിടെമേലിലും ചാടിവീഴും 
മന്ത്രിമാർ തന്ത്രിമാർ കൂടാതെ എംപിമാർ 
പീഡിപ്പിച്ചിട്ടും കൂസാതെ നടന്നിടുന്നു 
ഇല്ലൊരുനാളും നന്നാവില്ല കേരളം 
ചെകുത്താനവിടെ ഊടാടിന്നു .
ഒരുനാട്ടിലെല്ലാരും ബലാൽസംഗം ചെയ്യുമ്പോൾ 
ദൈവം മാത്രം എന്തിന് നോക്കി നിൽപ്പൂ ?
ദൈവം പുരോഹിത വർഗ്ഗത്തെ കരുവാക്കി 
കേറിപിടിക്കുന്നു പെണ്ണുങ്ങളെ .
അയ്യപ്പ വേഷത്തിൽ ഫ്രാങ്കോയിൻ വേഷത്തിൽ
കള്ളന്മാർ പീഡനം ചെയ്തിടുന്നു. 
ദേഹമാസകലം എണ്ണപുരട്ടി ഫ്രാങ്കോമാർ 
കന്യാസ്ത്രീ മഠം കേറിടുന്നു 
തിരുവസ്ത്രത്തിനുള്ളിൽ നൂണ്കേറി ഫ്രാൻകോ 
അംശ വടിയാൽ അനുഗ്രഹിക്കും .
ഫ്രാങ്കോടെ അനുഗ്രഹം പ്രാപിച്ച കന്യസ്ത്രീമാർ 
പ്രസവിക്കും യേശുദേവന്മാരെ. 
വളരുന്നോട്ടേറെ മനുഷ്യപുത്രന്മാരങ്ങനേ 
പിതാവാരെന്നറിയാതെ അനാഥാലയത്തിൽ 
കർത്താവെ നീയൊന്നു വേഗം  വരണമേ 
അല്ലെങ്കിൽ മറ്റൊരു ഗാലലി തീർച്ച തന്നെ . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക