Image

ഒഐസിസി കുവൈറ്റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി നെഹ്‌റു അനുസ്മരണ ചിത്ര പ്രദര്‍ശനം

Published on 18 November, 2019
ഒഐസിസി കുവൈറ്റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി നെഹ്‌റു അനുസ്മരണ ചിത്ര പ്രദര്‍ശനം


കുവൈത്ത്: ഒഐസിസി കുവൈറ്റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തോടനുബന്ധിച്ചു 'സ്‌നേഹപൂര്‍വം ചാച്ചാജീ ' എന്ന പേരില്‍ നെഹ്‌റു അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

ഒ ഐ സി സി കുവൈറ്റ് പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങരയുടെ സാന്നിധ്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റുമായ ക്രിസ്റ്റഫര്‍ ഡാനിയേല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി കണ്ണൂര്‍ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് മധു കുമാര്‍ ,കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ലിപിന്‍ മുഴക്കുന്ന്, കണ്ണൂര്‍ ജില്ലയുടെ രക്ഷാധികാരി ബിനു മാസ്റ്റര്‍, യൂത്ത് വിംഗ് വൈസ് പ്രസിഡന്റ് ഷോബിന്‍ സണ്ണി ,ബിജോയ് ജോസഫ് ,തോമസ് പണിക്കര്‍, ട്രഷറര്‍ ബിജു എള്ളരഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക