Image

കെഫാക് സെവന്‍സ് ഫുട്‌ബോള്‍ ടര്‍ണമെന്റ്: മാക് കുവൈറ്റ് എഫ്‌സി ചാമ്പ്യന്മാര്‍

Published on 18 November, 2019
കെഫാക് സെവന്‍സ് ഫുട്‌ബോള്‍ ടര്‍ണമെന്റ്: മാക് കുവൈറ്റ് എഫ്‌സി ചാമ്പ്യന്മാര്‍


മിശ്രിഫ്, കുവൈത്ത് : യുണൈറ്റഡ് ജോബ്‌സും മലപ്പുറം ബ്രദേഴ്‌സ് എഫ്‌സി കെഫാക്കും സംയുക്തമായി നടത്തിയ ഏകദിന സെവന്‍സ് ടൂര്‍ണമെന്റില്‍ മാക് കുവൈറ്റ് എഫ് സി ചാമ്പ്യന്മാരായി.

വാശിയേറിയ ഫൈനലില്‍ ഫഹാഹീല്‍ ബ്രദേഴ്‌സിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് മാക് കുവൈറ്റ് എഫ് സി ചാമ്പ്യന്മാരായത്.

മാക് കുവൈറ്റിനു വേണ്ടി മിജിത്തും ഷിബിനും ഗോളുകള്‍ നേടി. കാല്‍പന്തുകളിയുടെ മുഴുവന്‍ ആവേശവും നിറഞ്ഞ ആദ്യ സെമിയില്‍ ശഫാഫ് നേടിയ മനോഹരമായ രണ്ടു ഗോളുകള്‍ക്ക് മലപ്പുറം ബ്രദേഴ്‌സിനെ പരാജയപ്പെടുത്തിയാണ് ഫഹാഹീല്‍ ബ്രദേഴ്‌സ് ഫൈനലില്‍ പ്രവേശിച്ചത്. രണ്ടാം സെമിയില്‍ സിഎഫ്‌സി സാല്‍മിയയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി മാക് കുവൈറ്റ് എഫ്‌സിയും ഫൈനലില്‍ ഇടം നേടി.

ഷൂട്ടൗട്ടിലൂടെ സിഎഫ് സി സാല്‍മിയയെ തോല്‍പ്പിച്ച് മലപ്പുറം ബ്രദേഴ്‌സ് ഏകദിന സെവന്‍സ് ടൂര്‍ണമെന്റിലെ മൂന്നാം സ്ഥാനം നേടി. ടൂര്‍മെന്റിലെ മികച്ച താരമായി മാക് കുവൈറ്റ് എഫ്‌സി യിലെ കൃഷ്ണചന്ദനും മികച്ച പ്രതിരോധ താരമായി ഫഹാഹീല്‍ ബ്രദേഴ്‌സിന്റെ ഷഫാഫും മികച്ച ഗോള്‍ കീപ്പറായി മലപ്പുറം ബ്രദേഴ്‌സിലെ ഷഫീക്കിനെയും ടോപ് സ്‌കോറായി മാക് കുവൈത്തിലെ ഷിബിനെയും തിരഞ്ഞെടുത്തു.

വിജയികള്‍ക്കുള്ള ട്രോഫി മലപ്പുറം ബ്രദേര്‍സ് സെക്രട്ടറി മുനീര്‍ മക്കാരി ,ട്രഷറര്‍ ഫഹാദ്,കോഓര്‍ഡിനേറ്റര്‍മാരായ റിയാസ് , മന്‍സൂര്‍ , അബാസ് , കെഫാക് ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്നു സമ്മാനിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക