Image

ഭദ്രന്റെ ജൂതനില്‍ നിന്നും റിമ കല്ലിങ്കല്‍ പുറത്ത്, പകരം മമ്ത മോഹന്‍ദാസ്

Published on 18 November, 2019
ഭദ്രന്റെ ജൂതനില്‍ നിന്നും റിമ കല്ലിങ്കല്‍ പുറത്ത്, പകരം മമ്ത മോഹന്‍ദാസ്

നീണ്ട ഇടവേളയ്ക്ക് ശേഷം ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജൂതന്‍. സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, റിമ കല്ലിങ്കല്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കിയായിരുന്നു ചിത്രം അനൗണ്‍സ് ചെയ്തത്. എന്നാല്‍ ചിത്രത്തിലെ നായിക കഥാപാത്രത്തില്‍ നിന്നും റിമയെ മാറ്റിയെന്നതാണ് പുതിയ വാര്‍ത്ത. പകരം ഈ വേഷത്തില്‍ മമ്ത മോഹന്‍ ദാസ് ആണ് എത്തുക.

മലയാളത്തിന് മികച്ച സിനിമകള്‍ സംഭാവന ചെയ്ത സംവിധായകനാണ് ഭദ്രന്‍.  പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭദ്രന്‍ വീണ്ടും സംവിധാനത്തിനൊരുങ്ങുന്നത്. 2005ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ഉടയോനാണ് അവസാനമായി ഭദ്രന്റേതായി പുറത്തിറങ്ങിയ ചിത്രം. യുവതാരമായ സൗബിന്റൊപ്പം ഭദ്രനെത്തുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്.

കൊച്ചുകുട്ടിയെ പോലെ നിഷ്‌കളങ്കവും പക്ഷം ബുദ്ധി വൈഭവവും ഉള്ള ജൂത കഥാപാത്രമായാണ് സൗബിന്‍ ചിത്രത്തിലെത്തുന്നത്. നിഗൂഢമായ കുടുംബ ത്രില്ലര്‍ ഹിസ്‌റ്റോറിക്കല്‍ കഥപറയുന്ന ചിത്രത്തിന് ലോകനാഥന്‍ ശ്രീനിവാസനാണ് ഛായാഗ്രാഹകന്‍. ഇന്ദ്രന്‍സ്, ജോയ്മാത്യു തുടങ്ങി നിരവധി താരങ്ങളാണ് കഥാപാത്രങ്ങളായി ചിത്രത്തില്‍ അണിനിരക്കുന്നത്.

റൂബി ഫിലിംസിന്റെ ബാനറില്‍ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. എസ്. സുരേഷ് ബാബു തിരക്കഥ എഴുതുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക