Image

കള്ളന്‍ മാധവനേയും ഗോപാലനേയും ജാക്കിനേയും സ്വീകരിച്ച മലയാളികള്‍ക്ക് നന്ദി; ഫേസ്ബുക്ക് കുറിപ്പുമായി ദിലീപ്

Published on 18 November, 2019
കള്ളന്‍ മാധവനേയും ഗോപാലനേയും ജാക്കിനേയും സ്വീകരിച്ച മലയാളികള്‍ക്ക് നന്ദി; ഫേസ്ബുക്ക് കുറിപ്പുമായി ദിലീപ്


ശുഭരാത്രി എന്ന ചിത്രത്തിന് ശേഷം ദിലീപ് നായകനായി പുറത്തിറങ്ങിയ ചിത്രമാണ് ജാക്ക് ആന്‍ഡ് ഡാനിയല്‍. സിനിമ സമ്മിശ്ര പ്രതികരണങ്ങള്‍ സ്വന്തമാക്കി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ജാക്ക് എന്ന ഹൈടെക്ക് കള്ളന്റെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിച്ചിരിക്കുന്നത്. കഥാപാത്രത്തേയും ചിത്രത്തേയും ഒരു പോലെ ഏറ്റെടുത്തതിന് ആരാധകരോട് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ദിലീപ്.

'മീശമാധവനിലെ ചേക്കിലെ കള്ളനായ മാധവനേയും ,ക്രേസി ഗോപാലനിലെ കട്ടില കള്ളനായ ഗോപാലനേയും ,ഇപ്പോ ജാക്ക് എന്ന ഹൈടെക് കള്ളനേയും സ്വീകരിച്ച എന്റെ പ്രിയപ്പെട്ട മലയാളികളോട് തീര്‍ത്താല്‍ തീരാത്ത നന്ദിയും കടപ്പാടും അറിയിക്കുന്നു' ദിലീപ് കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മീശമാധവനിലെ ചേക്കിലെ കള്ളനായ മാധവനേയും ,ക്രേസി ഗോപാലനിലെ കട്ടില കള്ളനായ ഗോപാലനേയും ,ഇപ്പോ ജാക്ക് എന്ന ഹൈടെക് കള്ളനേയും സ്വീകരിച്ച എന്റെ പ്രിയപ്പെട്ട മലയാളികളോട് തീര്‍ത്താല്‍ തീരാത്ത നന്ദിയും കടപ്പാടും അറിയിക്കുന്നു .100% ഫാമിലി എന്റര്‍ടൈനറായിട്ടോടുന്ന ഈ സിനിമയെ വലിയൊരു വിജയമാക്കിതീര്‍ക്കാന്‍ നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാകണം, എല്ലാവരും തീയറ്ററുകളില്‍ തന്നെ പോയി സിനിമ കാണുമെന്ന് വിശ്വസിക്കുന്നു ,എല്ലാവര്‍ക്കും ഐശ്വര്യവും നന്മകളും നേരുന്നു ...പ്രാര്‍ത്ഥനയോടെ നിങ്ങളുടെ സ്വന്തം ദിലീപ്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക