Image

നവംബര്‍ 22 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റി

Published on 18 November, 2019
നവംബര്‍ 22 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റി


തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ 22 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റി. സ്വകാര്യ ബസ് ഉടമകളുമായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ഡിസംബര്‍ ആദ്യവാരം വീണ്ടും ചര്‍ച്ച നടത്താമെന്ന് ബസ് ഉടമകള്‍ക്ക് മന്ത്രി ഉറപ്പു നല്‍കി. മിനിമം നിരക്ക് 10 രൂപയാക്കുക, മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററായി കുറയ്ക്കുക, വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് അഞ്ചുരൂപയാക്കുക എന്നിവയാണ് സ്വകാര്യ ബസ് ഉടമകള്‍ മുന്നോട്ടു വച്ചിരുന്ന ആവശ്യങ്ങള്‍. 

ഇക്കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനെ ചുമതലപ്പെടുത്തിയെങ്കിലും തുടര്‍ നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് ബസ് ഉടമകള്‍ സമരത്തിന് ഒരുങ്ങിയത്. എന്നാല്‍, കെ.എസ്.ആര്‍.ടി.സി ശമ്പളവിതരണ പ്രതിസന്ധിയില്‍ പ്രത്യക്ഷ സമരവുമായി ഭരണപക്ഷ സംഘടനകളും രംഗത്തെത്തിയിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക