Image

ശിവസേനയ്ക്ക് രണ്ട് വര്‍ഷം മുഖ്യമന്ത്രി സ്ഥാനം നല്‍കാം; അനുനയ നീക്കവുമായി ബി.ജെ.പി

Published on 18 November, 2019
ശിവസേനയ്ക്ക് രണ്ട് വര്‍ഷം മുഖ്യമന്ത്രി സ്ഥാനം നല്‍കാം; അനുനയ നീക്കവുമായി ബി.ജെ.പി


മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ബി.ജെ.പി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്താവലെയുടെ മധ്യസ്ഥതയിലാണ് ബി.ജെ.പി അനുനയ നീക്കം നടത്തുന്നത്. അനുനയ നീക്കത്തിന്റെ ഭാഗമായി ശിവസേനാ നേതാവ് സഞ്ജയ് റാവത്തുമായി സംസാരിച്ചുവെന്ന് അത്താവലെ വെളിപ്പെടുത്തി.

ശിവസേനയ്ക്ക് രണ്ട് വര്‍ഷം മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് ബി.ജെ.പി നേതൃത്വം സമ്മതിച്ചുവെന്നാണ് സൂചന. മൂന്ന് വര്‍ഷം ബി.ജെ.പിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കണം. 3:2 വര്‍ഷ ഫോര്‍മുലയെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് സേനാ നേതാവ് സഞ്ജയ് റാവത്് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം പങ്കിടാന്‍ ബി.ജെ.പി തയയാറാണെങ്കില്‍ ശിവസേന ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് സഞ്ജയ് റാവത്ത് അറിയിച്ചതായി അത്താവലെ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ബി.ജെ.പിശിവസേനാ സഖ്യം തകര്‍ന്നതിനെ തുടര്‍ന്ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്ന മുഖ്യമന്ത്രി സ്ഥാനത്തിനായി ശിവസേന അവകാശവാദം ഉന്നയിച്ചതോടെയാണ് മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം വഴിമുട്ടിയത്. ഇതോടെ എന്‍.ഡി.എ മുന്നണിയില്‍ നിന്ന് തന്നെ ശിവസേന പുറത്തുവന്നു. നിലവില്‍ എന്‍.സി.പി, ശിവസേനാ, കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക