Image

വെണ്ണിക്കുളം തെള്ളിയൂര്‍ക്കാവ് വ്യശ്ചിക വാണിഭം തുടങ്ങി.

ബിജു, വെണ്ണിക്കുളം Published on 19 November, 2019
വെണ്ണിക്കുളം  തെള്ളിയൂര്‍ക്കാവ് വ്യശ്ചിക വാണിഭം  തുടങ്ങി.
വെണ്ണിക്കുളം  ഗ്രാമീണ വിഭവസമ്യദ്ധിയുമായി തെള്ളിയൂര്‍ക്കാവ് വ്യശ്ചിക വാണിഭം ഇന്ന് തുടങ്ങി. ഗ്രാമീണ  കാര്‍ഷിക ഉപകരണങ്ങളുടെയുംപരമ്പരാഗത ഗ്യഹോപകരണങ്ങളുടെയും വില്‍പനയും പ്രദര്‍ശനവും ഉണ്ടായിരിക്കും.
പറ, നാഴി, ചങ്ങഴി, മത്ത്, പിച്ചാത്തി, വെട്ടുകത്തി, ചിരവ, ഉലക്ക, ഉരല്‍, ഓട്  അലുമിനിയം  സ്റ്റീല്‍  ചെമ്പ് പാത്രങ്ങള്‍, ഇരുമ്പില്‍ തീര്‍ത്ത പണിയായുധങ്ങള്‍, തൂമ്പാക്കൈ, മഴുക്കൈ തുടങ്ങിയവയും വിപണിയിലെത്തിയിട്ടുണ്ട്. ഉണക്ക സ്രാവ് ഇഷ്ടപ്പെടുന്നവരുടെ ഓര്‍മ്മയില്‍ ആദ്യമെത്തുക തെള്ളിയൂര്‍ വാണിഭം ആയിരിക്കും.

ഇന്നു മുതല്‍ പത്ത് ദിവത്തേക്കാണ് മേള . പുല്ലാട്  ആല്‍മാവ് കവല  വള്ളിക്കാല വഴി തെളളിയൂര്‍ക്കാവില്‍ (പത്തനംതിട്ട ജില്ല) എത്തിച്ചേരാം, വെണ്ണിക്കുളം വെള്ളാറ വഴിയും എത്താം. 


വെണ്ണിക്കുളം  തെള്ളിയൂര്‍ക്കാവ് വ്യശ്ചിക വാണിഭം  തുടങ്ങി.വെണ്ണിക്കുളം  തെള്ളിയൂര്‍ക്കാവ് വ്യശ്ചിക വാണിഭം  തുടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക