Image

ശബരിമല ആദ്യദിന വരുമാനം 3.32 കോടി രൂപ (അനില്‍ പെണ്ണുക്കര)

Published on 19 November, 2019
ശബരിമല ആദ്യദിന വരുമാനം 3.32 കോടി രൂപ (അനില്‍ പെണ്ണുക്കര)
ശബരിമലയില്‍ മണ്ഡല ഉത്സവത്തിന് നടതുറന്ന് ആദ്യദിനത്തിലെ മൊത്ത വരുമാനം 3.32 കോടി രൂപ. 2018 നെ അപേക്ഷിച്ച്  വിവിധ ഇനങ്ങളിലാണ് ഈ വര്‍ധനയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു അറിയിച്ചു. മൊത്തവരുമാനത്തില്‍ 1.28 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഇത് അമ്പതു ശതമാനത്തില്‍ അധികമാണെന്ന് പ്രസിഡന്റ് പറഞ്ഞു.

നടവരവ്  ആദ്യദിനം 1,00,10900 രൂപ ലഭിച്ചു. 2018ല്‍ 7588950 രൂപയും 2017ല്‍ 7585185 രൂപയും നടവരവ് ലഭിച്ചു. അപ്പം വില്‍പ്പനയിലൂടെ 13,98110 രൂപ ലഭിച്ചു(2018ല്‍ 582715 രൂപ, 2017ല്‍ 1100295 രൂപ). അരവണ വില്‍പ്പനയിലൂടെ ഈവര്‍ഷം ആദ്യദിനം 1,19,50,050 രൂപ ലഭിച്ചു(2018ല്‍ 7245070 രൂപ, 2017ല്‍ 12621280 രൂപ).
  കഴിഞ്ഞ വര്‍ഷം മണ്ഡല ഉത്സവത്തിനു നട തുറന്ന് ആദ്യദിനം ലഭിച്ച മൊത്തവരുമാനം 2,04,23533 രൂപയായിരുന്നു(2017ല്‍ 4,34,33048 രൂപ). 2017ല്‍ കരാര്‍ ഇനത്തില്‍ 1,48,10454 രൂപ ലഭിച്ചു. 2018ല്‍ കരാര്‍ ഇനത്തില്‍ 2,84,3375 രൂപ ലഭിച്ചു. ഈവര്‍ഷം ആദ്യദിന കണക്ക് അനുസരിച്ച് കരാര്‍ ഇനത്തില്‍ 1,83,5503 രൂപ ലഭിച്ചു. അന്നദാന സംഭാവന ഇനത്തില്‍ ആദ്യദിനം 510320 രൂപയും കഴിഞ്ഞവര്‍ഷം 68987 രൂപയും 2017ല്‍ 360879 രൂപയും ലഭിച്ചു.
വളരെ സുഗമമായിട്ട് തീര്‍ഥാടനം മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഭക്തര്‍ അയ്യപ്പദര്‍ശനത്തിനു ശേഷം സംതൃപ്തിയോടെയും സന്തോഷത്തോടെയുമാണ് മടങ്ങുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.
40000 പേര്‍ക്ക് വരെ അന്നദാനത്തിനുള്ള സൗകര്യം ഇപ്പോഴുണ്ട്.
അപ്പം, അരവണ എന്നിവയും ആവശ്യത്തിന് സ്‌റ്റോക്ക് ഉണ്ട്. മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി പെയ്ത മഴ മൂലം ശര്‍ക്കര കൃത്യസമയത്ത് എത്തിക്കാന്‍ അവിടെ നിന്ന് കരാറെടുത്ത സ്ഥാപനത്തിന് കഴിഞ്ഞില്ല . ഇക്കാര്യം അവര്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നാട്ടില്‍ നിന്ന് തന്നെ ശര്‍ക്കരയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കുടിവെള്ളം ഉള്‍പ്പടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം പൂര്‍ണ തോതില്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു.
ശബരിമലയെ പ്ലാസ്റ്റിക് വിമുക്തമാക്കിയുള്ള തീര്‍ഥാടനമാണ് ലക്ഷ്യം. എത്രയൊക്കെയാണേലും പ്ലാസ്റ്റിക്  ഇപ്പോഴും ഭീഷണിയാണ്. അത് പൂര്‍ണമായും ഒഴിവാക്കാനായിട്ടില്ല. ഇരുമുടിക്കെട്ടില്‍ നിന്ന് പ്ലാസ്റ്റിക് കൂടുകള്‍ ഒഴിവാക്കുന്നതിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തി വരുന്നുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു.

ഹൃദയാഘാതം: വിശുദ്ധി സേനാംഗം മരിച്ചു
===================================
ശബരിമല സന്നിധാനത്ത് സേവനം അനുഷ്ഠിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി ചികിത്സയിലായിരുന്ന തമിഴ്‌നാട് മധുര സുബ്രഹ്മണ്യപുരം ഹരിജന്‍കോളനിയിലെ ഗണേശന്‍ കാളിമുത്തു(38) ഇന്നു രാവിലെ(18) മരിച്ചു. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് അടൂര്‍ ആര്‍ഡിഒയെ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ചുമതലപ്പെടുത്തി. ഇന്നലെ(17) വൈകിട്ട് നെഞ്ചുവേദന അനുഭവപ്പെട്ട ഗണേശനെ ഉടന്‍ തന്നെ സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. അടിയന്തിര ചികിത്സ ലഭ്യമാക്കിയ ശേഷം ഗണേശനെ വെന്റിലേറ്റര്‍ സഹായത്തോടെ പമ്പ സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. മൂന്ന് ആശുപത്രികളിലും ഹൃദ്രോഗവിദഗ്ധന്റെ സേവനം ലഭ്യമാക്കിയെങ്കിലും ഗണേശന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ശബരിമല മണ്ഡല ഉത്സവവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് സേവനം അനുഷ്ഠിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ച മലപ്പുറം എംഎസ്പിയിലെ പോലീസ് ഉദ്യോഗസ്ഥന്‍ ബിജു(32), സന്നിധാനത്ത് ശുചീകരണം നടത്തുന്നതിനിടെ ഹൃദയാഘാതമുണ്ടാകുകയും കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവേ ജീവന്‍ നഷ്ടമാകുകയും ചെയ്ത മധുര സുബ്രഹ്മണ്യപുരം ഹരിജന്‍ കോളനിയില്‍ ഗണേശന്‍ കാളിമുത്തു (38) എന്നിവരുടെ നിര്യാണത്തില്‍ ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ പി.ബി. നൂഹ് അനുശോചിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതിന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരും അടക്കം ഇരുപത്തി അയ്യായിരത്തോളം പേരാണ് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി സേവനം അനുഷ്ഠിക്കുന്നത്. തീര്‍ഥാടകരുടെ ക്ഷേമത്തിനായി ഏറ്റവും മാതൃകാപരമായ പ്രവര്‍ത്തനമാണ് ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരും അനുഷ്ഠിക്കുന്നത്. തീര്‍ഥാടനം തുടങ്ങിയ ശേഷം ഇന്നു(18) രാവിലെ വരെ സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ആറു പേരും പമ്പ സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ടു പേരുമാണ് ഹൃദ്രോഗത്തിന് ചികിത്സ തേടിയത്.
ഇന്നു(18) രാവിലെ സന്നിധാനത്ത് ഹൃദയാഘാതമുണ്ടായ കെ. ഗോപാലന്‍(64)എന്നയാളെ സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ അടിയന്തിര ചികിത്സ ലഭ്യമാക്കിയ ശേഷം വെന്റിലേറ്റര്‍ സഹായത്തോടെ പമ്പ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന് നടപടി തുടങ്ങി. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ കൂടിവരുന്നതിനാല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രണ്ട് ഹൃദ്രോഗ വിദഗ്ധരുടെ സേവനം കൂടി ലഭ്യമാക്കണമെന്നും വെന്റിലേറ്റര്‍ സംവിധാനമുള്ള രണ്ട് ആംബുലന്‍സുകള്‍ അധികമായി പമ്പ സര്‍ക്കാര്‍ ആശുപത്രിയില്‍ നല്‍കണമെന്നും ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

ഹൃദയാഘാതം: തീര്‍ഥാടകരും ശബരിമലയില്‍ ജോലി
ചെയ്യുന്നവരും ജാഗ്രത പുലര്‍ത്തണം ജില്ലാ കളക്ടര്‍
=========================================
മല കയറുമ്പോഴും ഇറങ്ങുമ്പോഴും ഹൃദയാഘാതം സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ശബരിമല തീര്‍ഥാടകരും ഇവിടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ പി.ബി. നൂഹ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നല്‍കുന്ന ജാഗ്രതാ നിര്‍ദേശം എല്ലാവരും പാലിക്കണം.
മലകയറുമ്പോഴും ഇറങ്ങുമ്പോഴും തീര്‍ഥാടകരും, ശബരിമലയില്‍ ജോലി ചെയ്യുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: മല കയറുമ്പോഴും, ഇറങ്ങുമ്പോഴും ഇടക്കിടെ വിശ്രമിക്കുക. വളരെ വേഗത്തില്‍ മല കയറാന്‍ ശ്രമിക്കരുത്. കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ യാതൊരു കാരണവശാലും മുടക്കരുത്. തീര്‍ഥാടനത്തിനു മുന്‍പ് ഒരു സാധാരണ വൈദ്യ പരിശോധനക്കു വിധേയമാകുന്നത് നന്നായിരിക്കും. ഇടക്കിടെ വെള്ളം കുടിക്കുകയും, കൃത്യസമയത്ത് ആഹാരം കഴിക്കുകയും വേണം. മല കയറുന്നതിനു തൊട്ടു മുന്‍പ് ലഘുവായ തോതില്‍ മാത്രം ഭക്ഷണം കഴിക്കുക. എന്തെങ്കിലും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ മലകയറ്റം തുടരരുത്. ഉടന്‍ തന്നെ വൈദ്യസഹായം തേടുക. ഹെല്‍പ്പ് ലൈനില്‍ വിളിക്കാവുന്നതാണ്. കഴിയുമെങ്കില്‍ കിടന്ന് വിശ്രമിക്കുക. സ്വയം ചികിത്സക്ക് മുതിരരുത്.
 ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍: നെഞ്ചുവേദന (കൈകള്‍, കഴുത്ത്, പുറം ഭാഗം എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്നതോ അല്ലാത്തതോ ആകാം ). നെഞ്ചില്‍ ഭാരം അനുഭവപ്പെടുക. കൂടുതല്‍ വിയര്‍ക്കുക, തൊണ്ട വരളുക, ഛര്‍ദ്ദിക്കുക. ശ്വാസം മുട്ട് അനുഭവപ്പെടുക. ഹൃദയമിടിപ്പ് കൂടുക. കാഴ്ച്ച മങ്ങുക, തലകറക്കം അനുഭവപ്പെടുക, തലക്ക് ഭാരം കുറയുന്നതായി തോന്നുക. ഓര്‍ക്കുക,  ആരോഗ്യ വകുപ്പിന്റെ ആശുപത്രികളോ, അടിയന്തിര വൈദ്യ സഹായ കേന്ദ്രങ്ങളോ നിങ്ങളുടെ സമീപത്തു തന്നെയുണ്ട്.  

എസ്ബിഐ പില്‍ഗ്രിം സര്‍വീസ് ശാഖ തുടങ്ങി
======================================
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ(എസ്ബിഐ) ശബരിമല സന്നിധാനത്തെ പില്‍ഗ്രിം സര്‍വീസ് ശാഖയുടെ ഉദ്ഘാടനം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ. ശിവപ്രകാശ് നിര്‍വഹിച്ചു. റീജിയണല്‍ മാനേജര്‍ സുരേഷ് കുമാര്‍ കിള്ളിയോട്ട്, ലീഡ് ഡിസ്ട്രിക്റ്റ് മാനേജര്‍  വി. വിജയകുമാരന്‍, ഓഫീസേഴ്‌സ് അസോസിയേഷന്‍ റീജിയണല്‍ സെക്രട്ടറി ടി ആര്‍ പ്രശാന്ത്, സ്റ്റാഫ് യൂണിയന്‍ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി ആര്‍. സുരേഷ് കുമാര്‍  തുടങ്ങിയവര്‍ പങ്കെടുത്തു. ബാങ്കുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും നടപ്പന്തലിലുള്ള ശാഖയില്‍ ലഭ്യമാണ്.


ഭക്ഷണങ്ങളുടെ ഗുണവും അളവും വിലയും പരിശോധിക്കും
=======================================================
സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഭക്ഷ്യപൊതുവിതരണ വകുപ്പ് സ്‌ക്വാഡുകളെ നിയോഗിച്ചു.   ഭക്ഷ്യസുരക്ഷാ വകുപ്പ് തയാറാക്കിയ ഭക്ഷണ സാധനങ്ങളുടെ വിലവിവര പട്ടിക എല്ലാ ഭക്ഷണശാലകളിലും കടകളിലും പ്രസിദ്ധപ്പെടുത്തും. അമിതവില ഈടാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. ഹോട്ടലുകളിലും കടകളിലും സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തും.
ഭക്ഷണ സാധനങ്ങളുടെ അളവും വിലയും പരിശോധിക്കുന്നതിനും നിയമലംഘനം നടത്തുന്നവരെ കണ്ടെത്തുന്നതിനും ലീഗല്‍ മെട്രോളജി വകുപ്പ് സന്നിധാനം, പമ്പ, നിലയ്ക്കല്‍, ളാഹ മുതല്‍ ജില്ലയിലെ മറ്റു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലുമായി സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്.

ശബരിമല ആദ്യദിന വരുമാനം 3.32 കോടി രൂപ (അനില്‍ പെണ്ണുക്കര)ശബരിമല ആദ്യദിന വരുമാനം 3.32 കോടി രൂപ (അനില്‍ പെണ്ണുക്കര)ശബരിമല ആദ്യദിന വരുമാനം 3.32 കോടി രൂപ (അനില്‍ പെണ്ണുക്കര)ശബരിമല ആദ്യദിന വരുമാനം 3.32 കോടി രൂപ (അനില്‍ പെണ്ണുക്കര)ശബരിമല ആദ്യദിന വരുമാനം 3.32 കോടി രൂപ (അനില്‍ പെണ്ണുക്കര)ശബരിമല ആദ്യദിന വരുമാനം 3.32 കോടി രൂപ (അനില്‍ പെണ്ണുക്കര)ശബരിമല ആദ്യദിന വരുമാനം 3.32 കോടി രൂപ (അനില്‍ പെണ്ണുക്കര)ശബരിമല ആദ്യദിന വരുമാനം 3.32 കോടി രൂപ (അനില്‍ പെണ്ണുക്കര)ശബരിമല ആദ്യദിന വരുമാനം 3.32 കോടി രൂപ (അനില്‍ പെണ്ണുക്കര)ശബരിമല ആദ്യദിന വരുമാനം 3.32 കോടി രൂപ (അനില്‍ പെണ്ണുക്കര)ശബരിമല ആദ്യദിന വരുമാനം 3.32 കോടി രൂപ (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക