Image

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത്‌ ഇസ്ലാമിക തീവ്രവാദികളെന്ന്‌ സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍

Published on 19 November, 2019
മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത്‌ ഇസ്ലാമിക തീവ്രവാദികളെന്ന്‌ സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത്‌ ഇസ്ലാമിക തീവ്രവാദികളെന്ന്‌ സി.പി.എം കോഴിക്കോട്‌ ജില്ലാ സെക്രട്ടറി പി. മോഹനന്‍. കോഴിക്കോട്ടെ മുസ്ലിം തീവ്രവാദ പ്രസ്ഥാനമാണ്‌ മാവോയിസ്റ്റുകളെ സഹായിക്കുന്നതെന്നും പി.മോഹനന്‍ പറഞ്ഞു. ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മില്‍ ചങ്ങാത്തമുണ്ട്‌. 

കോഴിക്കോട്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം തീവ്രവാദ സംഘടനകളാണ്‌ മാവോയിസ്റ്റുകള്‍ക്ക്‌ വെള്ളവും വളവും നല്‍കുന്നത്‌. പൊലീസ്‌ ഇക്കാര്യം പരിശോധിക്കണമെന്നും മോഹനന്‍ പറഞ്ഞു.താമരശ്ശേരിയില്‍ നടന്ന കെ.എസ്‌.കെ.ടി.യു ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലായിരുന്നു പി.മോഹനന്റെ പരാമര്‍ശങ്ങള്‍.

ഇസ്ലാമിക തീവ്രവാദികളാണ്‌ കേരളത്തില്‍ ഇപ്പോള്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത്‌. അതാണ്‌ കോഴിക്കോ'ട്‌ പുതിയ കോലാഹലവും സാന്നിദ്ധ്യവുമൊക്കെ വരുന്നത്‌. കോഴിക്കോട്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ്‌ അവരെ വെള്ളവും വളവും നല്‍കി വളര്‍ത്തുന്നത്‌. അവര്‍ തമ്മില്‍ ഒരു ചങ്ങാത്തമുണ്ട്‌. ഇത്‌ പൊലീസ്‌ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക