Image

നിത്യാനന്ദയുടെ ആശ്രമത്തില്‍ മക്കളെ തടഞ്ഞുവച്ചിരിക്കുന്നു ; വിട്ടുകിട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ ദമ്‌ബതികള്‍ രംഗത്ത്‌

Published on 19 November, 2019
നിത്യാനന്ദയുടെ ആശ്രമത്തില്‍ മക്കളെ തടഞ്ഞുവച്ചിരിക്കുന്നു ; വിട്ടുകിട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ ദമ്‌ബതികള്‍ രംഗത്ത്‌
അഹമ്മദാബാദ്‌ : വിവാദ സ്വാമി നിത്യാനന്ദ നടത്തുന്ന ആശ്രമത്തില്‍ തങ്ങളുടെ രണ്ടു പെണ്‍കുട്ടികളെ തടഞ്ഞുവച്ചിരിക്കുകയാണെന്നും അവരെ തിരിച്ചെത്തിക്കാന്‍ നടപടിയെടുക്കണമെന്നും ആരോപിച്ച്‌ ദമ്‌ബതികള്‍ ഗുജറാത്ത്‌ ഹൈക്കോടതിയില്‍ പരാതി നല്‍കി. ജനാര്‍ദന ശര്‍മയും ഭാര്യയുമാണ്‌ തിങ്കളാഴ്‌ച കോടതിയില്‍ ഹര്‍ജി നല്‍കിയത്‌.

2013 ല്‍ ദമ്‌ബതികളുടെ 7 മുതല്‍ 15 വരെ വയസ്സ്‌ വരെ പ്രായമുള്ള നാല്‌ പെണ്‍കുട്ടികളെ ബെംഗളൂരുവില്‍ സ്വാമി നിത്യാനന്ദ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേര്‍ത്തിരുന്നു. എന്നാല്‍ ഈ വര്‍ഷം കുട്ടികളെ നിത്യാനന്ദ നടത്തുന്ന മറ്റൊരു സ്ഥാപനത്തിലേക്കു മാറ്റി. 

കുട്ടികളെ കാണണമെന്ന മാതാപിതാക്കളുടെ ആവശ്യം സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ നിഷേധിച്ചു.
തുടര്‍ന്ന്‌ പൊലീസിന്റെ സഹായത്തോടെ ശര്‍മ സ്ഥാപനം സന്ദര്‍ശിക്കുകയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ തിരികെ കൊണ്ടു വരികയും ചെയ്‌തു. 

എന്നാല്‍ മൂത്ത കുട്ടികളായ ലോപാമുദ്ര ജനാര്‍ദന ശര്‍മയും (21) നന്ദിതയും (18) മടങ്ങിവരാന്‍ കൂട്ടാക്കിയില്ല. രണ്ട്‌ ഇളയ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്‌ചയിലേറെ അനധികൃത തടവില്‍ പാര്‍പ്പിച്ചിരുന്നെന്ന്‌ ദമ്‌ബതികള്‍ ആരോപിച്ചു.

പെണ്‍കുട്ടികളെ നിയമവിരുദ്ധ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന്‌ ആരോപിച്ച ശര്‍മ, അവരെ കോടതിയില്‍ ഹാജരാക്കി കൈമാറണമെന്നും കോടതിയോട്‌ അഭ്യര്‍ഥിച്ചിട്ടുണ്ട്‌. സ്ഥാപനത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന പ്രായപൂര്‍ത്തയാകാത്ത മറ്റു കുട്ടികളെപ്പറ്റി അന്വേഷിക്കണമെന്നും ശര്‍മ ആവശ്യപ്പെട്ടു. 

കഴിഞ്ഞ വര്‍ഷം ജൂണില്‍ കര്‍ണാടക കോടതി നിത്യാനന്ദയ്‌ക്കെതിരെ പീഡനക്കേസില്‍ കുറ്റം ചുമത്തിയിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക