Image

വാളയാര്‍ കേസ്‌ ലോക്‌സഭയില്‍: സി.ബി.ഐ അന്വേഷിക്കണമെന്ന്‌ യു.ഡി.എഫ്‌ എം.പിമാര്‍

Published on 19 November, 2019
വാളയാര്‍ കേസ്‌ ലോക്‌സഭയില്‍: സി.ബി.ഐ അന്വേഷിക്കണമെന്ന്‌ യു.ഡി.എഫ്‌ എം.പിമാര്‍

ന്യൂഡല്‍ഹി: വാളയാറില്‍ പീഡനത്തിന്‌ ഇരയായ സഹോദരിമാരുടെ ദുരൂഹ മരണം സംബന്ധിച്ച്‌ ലോക്‌സഭയില്‍ യു.ഡി.എഫ്‌ എം.പിമാരുടെ പ്രതിഷേധം. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ പ്രതികരണം ആവശ്യപ്പെട്ടാണ്‌ യു.ഡി.എഫ്‌ എം.പിമാര്‍ ബഹളം വെച്ചത്‌.

വാളയാര്‍ കേസ്‌ ലോക്‌സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന കൊടിക്കുന്നില്‍ സുരേഷ്‌ എം.പിഅന്വേഷണം അട്ടിമറിച്ചെന്ന്‌ ആരോപിച്ചു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിനോട്‌ കേന്ദ്രം റിപ്പോര്‍ട്ട്‌ തേടണമെന്നും യു.ഡി.എഫ്‌ എം.പിമാര്‍ ആവശ്യപ്പെട്ടു.

കേസ്‌ സി.ബി.ഐ പുനരന്വേഷിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

അതേസമയം, കേസില്‍ വീഴ്‌ച വരുത്തിയ സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ലതാ ജയരാജനെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. കേസിന്‍റെ വിചാരണവേളയില്‍ വീഴ്‌ച വരുത്തിയെന്ന്‌ കണ്ടെത്തിയ സാഹചര്യത്തിലാണ്‌ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക