Image

ഡേവിഡ്‌ ആറ്റന്‍ബറോക്ക്‌ ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം

Published on 19 November, 2019
ഡേവിഡ്‌ ആറ്റന്‍ബറോക്ക്‌ ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം

ന്യൂഡല്‍ഹി: ബി.ബി.സി ബ്രോഡ്‌കാസ്റ്ററും വന്യജീവി നിരീക്ഷകനുമായ ഡേവിഡ്‌ ആറ്റന്‍ബറോക്ക്‌ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം. 

മുന്‍ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി അടങ്ങിയ അന്താരാഷ്‌ട്ര ജൂറിയാണ്‌ 2019 ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരത്തിനായി ആറ്റന്‍ബറോയെ തെരഞ്ഞെടുത്തത്‌. അദ്ദേഹത്തിന്‍റെ  സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ്‌ പുരസ്‌കാരം.


1979 ല്‍ ബിബിസിക്ക്‌ വേണ്ടി ആറ്റന്‍ബറോ തയാറാക്കിയ 'ലൈഫ്‌ ഓണ്‍ എര്‍ത്ത്‌എന്ന ഒന്‍പത്‌ ലക്കമുള്ള പരമ്‌ബരയാണ്‌ ലോകമെങ്ങും അദ്ദേഹത്തിന്‌ ആരാധകരെ നേടിക്കൊടുത്തത്‌. 'ലൈഫ്‌ ഓണ്‍ എര്‍ത്തി'ലൂടെ ഭൂമുഖത്തെ ജീവപരിണാമത്തെയും ജൈവവൈവിധ്യത്തെയും അതുവരെ കാണാത്ത സമഗ്രതയില്‍ അവതരിപ്പിക്കുകയാണ്‌ ആറ്റന്‍ബറോ ചെയ്‌തത്‌.

'ലിവിങ്‌ പ്ലാനറ്റ്‌: എ പോര്‍ട്രെയ്‌റ്റ്‌ ഓഫ്‌ ദി എര്‍ത്ത്‌' (1984), അന്‍റാര്‍ട്ടിക്കയിലെ ജീവലോകത്തെ ആദ്യമായി ചിത്രീകരിച്ച 'ലൈഫ്‌ ഇന്‍ ദി ഫ്രീസര്‍' (1993), 'ദി ലൈഫ്‌ ഓഫ്‌ ബേര്‍ഡ്‌സ്‌' (1998), 'ദി ലൈഫ്‌ ഓഫ്‌ മാമല്‍സ്‌' (2002), 'ദി പ്രൈവറ്റ്‌ ലൈഫ്‌ ഓഫ്‌ പ്ലാന്‍റ്‌സ്‌' (1995) തുടങ്ങിയ അദ്ദേഹത്തിന്‍റെ ലോക പ്രശസ്‌തിയാര്‍ജ്ജിച്ച ഡോക്യുമ?െന്‍ററികളാണ്‌.

സര്‍ സ്ഥാനവും ലണ്ടന്‍ റോയല്‍ സൊസൈറ്റി ഫെലോഷിപ്പും ഉള്‍പ്പടെ ഒട്ടേറെ ബഹുമതികള്‍ അദ്ദേഹം നേടി. ഡേവിഡ്‌ ആറ്റന്‍ബറോയുടെ ഭാര്യ ജേന്‍ എലിസബത്ത്‌ 1997 ല്‍ അന്തരിച്ചു. ഡേവിഡ്‌-ജേന്‍ ദമ്‌ബതിമാര്‍ക്ക്‌ രണ്ട്‌ മക്കളാണ്‌ ഉള്ളത്‌; റോബര്‍ട്ടും സൂസണും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക