Image

പാകിസ്താന്‍ ഭൂതല മിസൈല്‍ ശഹീന്‍1 വിജയകരമായി പരീക്ഷിച്ചു

Published on 19 November, 2019
പാകിസ്താന്‍ ഭൂതല മിസൈല്‍ ശഹീന്‍1 വിജയകരമായി പരീക്ഷിച്ചു
ഇസ്‌ലാമാബാദ്: നിയന്ത്രിത ദൂരപരിധിയിലുള്ള, കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന ഭൂതല മിസൈല്‍ ശഹീന്‍1 വിജയകരമായി പരീക്ഷിച്ചതായി പാകിസ്താന്‍ സൈന്യം അറിയിച്ചു.

650 കിലോമീറ്റര്‍ പരിധിവരെ എല്ലാതരം ആയുധവും വിക്ഷേപിക്കാവുന്നതാണ് മിസൈല്‍. ആര്‍മി സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡിന്‍െറ (എ.എസ്.എഫ്.സി) നേതൃത്വത്തിലാണ് പരീക്ഷണം നടന്നത്.

2000 കിലോമീറ്റര്‍ ദൂരപരിധിയില്‍ വിക്ഷേപിക്കാവുന്ന അഗ്‌നി2 ഭൂതലഭൂതല മിസൈല്‍ ഇന്ത്യ പരീക്ഷിച്ചതിന് പിറകെയാണ് പാകിസ്താന്‍െറ മിസൈല്‍ പരീക്ഷണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക