Image

അയര്‍ലന്‍ഡില്‍ മലയാളികള്‍ക്കുനേരെ വംശീയാക്രമണം

Published on 19 November, 2019
അയര്‍ലന്‍ഡില്‍ മലയാളികള്‍ക്കുനേരെ വംശീയാക്രമണം

ഡബ്ലിന്‍: ഡബ്ലിനില്‍ മലയാളികള്‍ക്കുനേരെ ആക്രമണം. ഫിംഗ്ലസ് ബാലിഗാള്‍ മദര്‍ ഓഫ് ഡിവൈന്‍ ഗ്രേസ് സ്‌കൂളിനു സമീപമാണ് ആക്രമണം ഉണ്ടായത്. റോഡരുകില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന അഞ്ചംഗ സംഘത്തിനു നേരെ അതുവഴി പോയ കാര്‍ പുറകോട്ടെടുത്തു വന്ന ശേഷമാണ് ആക്രമണം നടത്തിയത്.

'നിങ്ങള്‍ നിങ്ങളുടെ നാട്ടിലേക്ക് മടങ്ങൂ' എന്ന് അക്രമി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ടാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ ഒരാള്‍ക്ക് കാറിന്റെ മുന്‍ഭാഗത്തു വീണാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഡബ്ലിന്‍ മേറ്റര്‍ പബ്ലിക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

’ ഗോ യുവര്‍ പ്‌ളേസസ് ‘എന്നാക്രോശിച്ചു കൊണ്ടു വാഹനം ഇടിപ്പിച്ചതിനാല്‍ ഇതിനെ ഇന്ത്യക്കാര്‍ക്ക് നേരെയുള്ള വംശീയമായ ആക്രമണമായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.

സംഭവത്തെ നിസാരമായി കാണാതെ കുറ്റക്കാര്‍ക്കെതിരെ തക്കനടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക