Image

ഗേറ്റ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് : തളിപ്പറമ്പ വീണ്ടും ചാമ്പ്യന്മാര്‍

പി.എം. അബ്ദുള്‍റഹിമാന്‍ Published on 21 November, 2019
ഗേറ്റ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് : തളിപ്പറമ്പ വീണ്ടും ചാമ്പ്യന്മാര്‍
ദുബായ് : തളിപ്പറമ്പ നിവാസികളുടെ പ്രവാസി കൂട്ടായ്മ 'ഗേറ്റ്' സംഘടിപ്പിച്ച ഏഴാമത് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണ മെന്റില്‍ അഗ 47 തളിപ്പറമ്പ വീണ്ടും ചാമ്പ്യന്മാരായി. ദുബായ് അമിറ്റി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് അള്ളാംകുളം യുണൈറ്റഡിനെ പരാജയപ്പെടുത്തിയാണ് അഗ 47 തളിപ്പറമ്പ കിരീടം നില നിര്‍ത്തിയത്.

അഗ 47 തളിപ്പറമ്പ, മൈല്‍ സെവന്‍, ഹൈവേ സ്‌പോര്‍ട്ടിംഗ്, അള്ളാംകുളം എ ഇ, ഡിഫെന്‍ഡേര്‍സ് കുപ്പം, യെമ്പീസ് ചപ്പാരാപ്പടവ്, സി. എച്ച്. സ്‌പോര്‍ട്ടിംഗ് നോര്‍ത്ത് കുപ്പം, സീതി സാഹിബ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് തുടങ്ങിയ ടീമുകളാണ് പങ്കെടുത്തത്.

ഗേറ്റ് പ്രസിഡണ്ട് താഹിര്‍ അലി അദ്ധ്യക്ഷത വഹിച്ചു. ദുബായ് പോലീസ് മേജര്‍ നാസിര്‍ അബ്ദുല്‍ അസീസ് അലി അബ്ദുള്ള  അല്‍ ഹാജി, ക്യാപ്റ്റന്‍ മുഹമ്മദ് സബീല്‍, അബ്ദുള്ള ഹുസൈനി, അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ മുഖ്യാതിഥികളായി സംബന്ധിച്ചു. സംഘടക സമിതി ചെയര്‍മാന്‍ ഓ. കെ. സിറാജ്, ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കുട്ടി, ട്രഷറര്‍ ഹനീഫ് എന്നിവര്‍ ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി യും ക്യാഷ് െ്രെപസും സമ്മാനിച്ചു.

തളിപ്പറമ്പ നഗര സഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. മുഹമ്മദ് ഇഖ്ബാല്‍ , കെ. വി. ടി. അഷ്‌റഫ്, അനീസ് എന്നിവര്‍ റണ്ണേഴ്‌സ് അപ്പിനുള്ള സമ്മാനങ്ങള്‍ നല്‍കി. മറ്റു വ്യക്തി ഗത സമ്മാന ങ്ങളും പങ്കെടുത്ത ടീമുകള്‍ക്കു ള്ള ഉപഹാരങ്ങളും അതിഥികളായി എത്തിയ പ്രമുഖ വ്യക്തിത്വ ങ്ങള്‍ സമ്മാനിച്ചു.

മുസ്തഫ കുറ്റിക്കോല്‍, അമീര്‍ എം. പി, അഷ്‌റഫ്, സുബൈര്‍, സൈഫു, സിറാജ് പാലക്കോടന്‍, കെ. കെ. ഷബീര്‍, കെ. ടി. മുഹമ്മദ് കുപ്പം, അന്‍വര്‍ അള്ളാം കുളം, റഷീദ് കെ.  കെ., ഇബ്രാഹിം പി. കെ., സഫര്‍ മിസ്രി, റാഷിദ് കുപ്പം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കെ. ടി. സുബൈര്‍  സ്വാഗതവും സിറാജ് മാലിക്കാന്‍ നന്ദിയും പറഞ്ഞു.

യു. എ. ഇ. യിലെ തളിപ്പറമ്പ നിവാസികളുടെ സംഗമ വേദിയായി മാറി ഗേറ്റ് ഫുട്‌ബോള്‍ ടൂര്‍ണ്ണ മെന്റ്. ഈ മഹാ മേളയുടെ ഭാഗമാകുവാന്‍ നാട്ടില്‍ നിന്നും നിരവധി പേര്‍  ദുബായില്‍ എത്തി ച്ചേര്‍ന്നിരുന്നു.

ഗേറ്റ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് : തളിപ്പറമ്പ വീണ്ടും ചാമ്പ്യന്മാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക