Image

നൂറ് കോടി ചെലവില്‍ ബംഗളൂരുവില്‍ സൗജന്യ ഇന്റര്‍നെറ്റ് വരുന്നു; ദിവസവും ഒരു മണിക്കൂര്‍ സൗജന്യം

Published on 21 November, 2019
നൂറ് കോടി ചെലവില്‍ ബംഗളൂരുവില്‍ സൗജന്യ ഇന്റര്‍നെറ്റ് വരുന്നു; ദിവസവും ഒരു മണിക്കൂര്‍ സൗജന്യം

ബംഗളൂരു: ഇന്ത്യയുടെ ഐടി ഹബ്ബായ ബംഗളൂരു നഗരത്തിലേക്ക് സൗജന്യ ഇന്റര്‍നെര്‌റ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ വരുന്നു. നഗരത്തില്‍ ദിവസേന ഒരു മണിക്കൂര്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്‍കാനാണ് പുതിയ പദ്ധതിയിലൂടെ കര്‍ണാടക സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. ഈ പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി സിഎന്‍ അശ്വത് നാരായണ്‍ പ്രഖ്യാപിച്ചു.


ബംഗളൂരു ടെക് സമ്മിറ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഒമ്ബത് മാസം കൊണ്ട് സൗജന്യ ഇന്റര്‍നെറ്റ് പദ്ധതി നടപ്പിലാക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. ആട്രിയ കണ്‍വെര്‍ജന്‍സ് ടെക്‌നോളജീസുമായി (ആക്റ്റ്) ചേര്‍ന്നാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുക. 100 കോടിയാണ് പദ്ധതിയുടെ ആകെ ചെലവായി കണക്കാക്കുന്നത്.


ഈ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ബംഗളൂരു നിവാസികള്‍ക്ക് ഇതുവഴി ദിവസേന ഒരു മണിക്കൂര്‍ ഇന്റര്‍നെറ്റ് സൗജന്യമായി ഉപയോഗിക്കാം. നാല് വര്‍ഷത്തോളമായി നഗരവാസികള്‍ ആഗ്രഹിക്കുന്ന കാര്യമാണ് ഇപ്പോള്‍ നടപ്പിലാക്കാന്‍ പോകുന്നതെന്നും മന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക