Image

സഹപാഠിയായ രജനികാന്തിന്റെ മകന് രാഷ്ട്രപതിയുടെ പുരസ്‌കാരം; ആശംസയുമായി മുകേഷ്

Published on 21 November, 2019
സഹപാഠിയായ രജനികാന്തിന്റെ മകന് രാഷ്ട്രപതിയുടെ പുരസ്‌കാരം; ആശംസയുമായി മുകേഷ്

കൊല്ലം: സഹപാഠിയും സുഹൃത്തുമായ രജനികാന്തിന്റെ മകന് ലഭിച്ച പുരസ്‌കാരത്തില്‍ സന്തോഷവും ആശംസയും പങ്കുവെച്ച്‌ നടനും എംഎല്‍എയുമായ മുകേഷ്. ഭിന്നശേഷിക്കാരായ ഔട്സ്റ്റാന്‍ഡിങ് ക്രീയേറ്റിവ് അഡല്‍റ്റ് പേഴ്‌സണ്‍സിനുള്ള രാഷ്ട്രപതി സമ്മാനിക്കുന്ന ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ രാകേഷ് രജനികാന്തിനെ അനുമോദിച്ചാണ് മുകേഷ് രംഗത്തെത്തിയിരിക്കുന്നത്. കൊല്ലം ലക്ഷ്മിനട സ്വദേശിയാണ് രാകേഷ്. കാഴ്ചയ്ക്ക് പരിമിതിയുള്ള രാകേഷ് മെന്റലി ചലഞ്ചടും, ഓട്ടിസ്റ്റിക്കുമായ യുവാവാണ്. അദ്ദേഹത്തിന്റെ പിതാവ് രജനികാന്ത് മുകേഷിന്റെ സുഹൃത്താണ്.


കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ വകുപ്പാണ് രാകേഷ് രജനികാന്തിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഡിസംബര്‍ മൂന്നിന് രാവിലെ ഒന്‍പത് മുപ്പതിന് ന്യൂഡല്‍ഹിയിലെ പ്‌ളേനറി മെയിന്‍ ഹാളില്‍ നടക്കുന്ന യോഗത്തില്‍ രാകേഷിന് പുരസ്‌കാരം സമ്മാനിക്കും. എട്ട് ഭാഷകളില്‍ ഗാനങ്ങള്‍ ആലപിക്കുന്ന രാകേഷ് മൂന്നിലധികം ദേശീയ റെക്കോര്‍ഡ് ജേതാവാണെന്ന് മുകേഷ് ഫേസ്ബുക്കില്‍ കുറിച്ചു.


മുകേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ആശംസകള്‍, എന്റെ സഹപാഠിയും സുഹൃത്തുമായ രജനികാന്തിന്റെ മകന് രാഷ്ടപതിയുടെ അവാര്‍ഡ്.

രാകേഷ് രജനീകാന്തിന് ദേശീയ അവാര്‍ഡ്.


കൊല്ലം :കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ വകുപ്പിന്റെ (മിനിസ്ട്രി ഓഫ് സോഷ്യല്‍ ജസ്റ്റീസ് &എംപവര്‍മെന്‍റ്) ഭിന്നശേഷിക്കാരായ ഔട്സ്റ്റാന്‍ഡിങ് ക്രീയേറ്റിവ് അഡല്‍റ്റ് പേഴ്‌സണ്‍സിനുള്ള നാഷണല്‍ അവാര്‍ഡ് കൊല്ലം ലക്ഷ്മിനട സ്വദേശി രാകേഷ് രജനീകാന്തിന്. കണ്ണുകാണാത്ത രാകേഷ് മെന്റലി ചലഞ്ചടും, ഓട്ടിസ്റ്റിക്കുമായ യുവാവാണ്. ഡിസംബര്‍ മൂന്നിന് രാവിലെ ഒന്‍പതുമുപ്പതിന് ന്യൂ ഡല്‍ഹിയിലെ പ്‌ളേനറി മെയിന്‍ ഹാളില്‍ നടക്കുന്ന യോഗത്തില്‍ അവാര്‍ഡ് സമ്മാനിക്കും. എട്ട് ഭാഷകളില്‍ ഗാനങ്ങള്‍ ആലപിക്കുന്ന രാകേഷ് മൂന്നിലധികം നാഷണല്‍ റെക്കോര്‍ഡ് ജേതാവാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക