Image

ചിറ്റാറിന്റെ മനസ്സറിഞ്ഞ്‌ മെഡിക്കല്‍ ക്യാമ്പ്‌

അനില്‍ പെണ്ണുക്കര Published on 11 May, 2012
 ചിറ്റാറിന്റെ മനസ്സറിഞ്ഞ്‌ മെഡിക്കല്‍ ക്യാമ്പ്‌
ചിറ്റാര്‍: വികസനം കടന്നുചെന്നുകൊണ്ടിരിക്കുന്ന മലയോര ഗ്രാമത്തെ ഫോമ തിരിച്ചറിഞ്ഞത്‌ രോഗികളിലൂടെയാണ്‌. അഞ്ഞൂറോളം രോഗികള്‍ മെയ്‌ 11 -ന്‌ രാവിലെ 9 മണി മുതല്‍ ചിറ്റാര്‍ സെന്റ്‌ പോള്‍സ്‌ മാര്‍ത്തോമാ ചര്‍ച്ച്‌ പാരീഷ്‌ ഹാളില്‍ എത്തിക്കൊണ്ടിരുന്നു. ഒരു രോഗം വന്നാല്‍ 25 കിലോമീറ്റര്‍ കടന്ന്‌ പത്തനംതിട്ടയിലെത്തണം മികച്ച ചികിത്സ ലഭിക്കാന്‍. ഈ സാഹചര്യത്തില്‍ ഫോമയുടെ മെഡിക്കല്‍ ക്യാമ്പില്‍ നിന്ന്‌ പല രോഗികള്‍ക്കും രോഗ നിര്‍ണ്ണയത്തിനും തുടര്‍ചികിത്സയ്‌ക്കുമുള്ള നിര്‍ദേശവും ഡോക്‌ടര്‍മാരില്‍ നിന്ന്‌ ലഭിച്ചു. ഒഫ്‌താല്‍മോളജി, ജനറല്‍ സര്‍ജറി, ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, പീഡിയാട്രിക്‌, ഇഎന്‍ടി, നേത്രവിഭാഗം എന്നിവയിലായി ഡോ. പി.കെ. മോഹനന്‍, ഡോ. ജെറി ജോണ്‍ ജോര്‍ജ്‌, ഡോ. തോമസ്‌ ടി. തോമസ്‌, ഡോ. ജയചന്ദ്രന്‍ തേജസ്‌, ഡോ. സുശീലാ ദേവി, ഡോ. അനീഷ്‌ റഹ്‌മാന്‍, ഡോ. രഞ്‌ജിത്‌ നടേഷ്‌, ഡോ. രമ്യാശ്രീ എന്നിവര്‍ ക്യാമ്പിലെ വിവിധ സെക്ഷനുകള്‍ക്ക്‌ നേതൃത്വം നല്‍കി.

ഫോമ പോലുള്ള സംഘടനകള്‍ ഇത്തരം ക്യാമ്പുകളില്‍ മാത്രമല്ല, പല രോഗികള്‍ക്കും തുടര്‍ചികിത്സയ്‌ക്കും ഉള്ള സംവിധാനം ഒരുക്കുന്നതില്‍കൂടി ശ്രദ്ധിക്കണമെന്ന്‌ ക്യാമ്പ്‌ ഡയറക്‌ടര്‍കൂടിയായ ഡോ. പി.ഐ മോഹനന്‍ `ഇ മലയാളി'യോട്‌ പറഞ്ഞു. ഡയാലിസിസ്‌, ഹൃദയശസ്‌ത്രക്രിയയ്‌ക്കുശേഷമുള്ള ചിലവുകളൊക്കെ സാധാരണ രോഗികള്‍ക്ക്‌ താങ്ങാനാവില്ല. ഇത്തരം സാഹചര്യങ്ങളിലും സഹായം എത്തേണ്ടതുണ്ട്‌- അദ്ദേഹം പറഞ്ഞു.

മുത്തൂറ്റ്‌ ഹോസ്‌പിറ്റല്‍ പിആര്‍ഒ പീറ്റര്‍, അമേരിക്കന്‍ മാധ്യമങ്ങളുടെ ബിസിനസ്‌ കണ്‍സള്‍ട്ടന്റ്‌ എന്‍.ജി ജെറോം, മരിയാ ജെറോം, ഫോമാ ഫിനാന്‍ഷ്യല്‍ കമ്മിറ്റി ചെയര്‍മാന്‍ ഫിലിപ്പ്‌ ചാമത്തില്‍ എന്നിവരും ചടങ്ങുകളില്‍ സംബന്ധിച്ചു.
 ചിറ്റാറിന്റെ മനസ്സറിഞ്ഞ്‌ മെഡിക്കല്‍ ക്യാമ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക