Image

1000 സി.സി കാറും എസിയുമുള്ളവര്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലഭിക്കില്ല

Published on 21 November, 2019
 1000 സി.സി കാറും എസിയുമുള്ളവര്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലഭിക്കില്ല
തിരുവനന്തപുരം:  വീട്ടില്‍ എസിയും 1000 സിസിയില്‍ കൂടുതല്‍ ശേഷിയുള്ള കാറുമുള്ളവര്‍ ഇനി സാമൂഹിക സുരക്ഷാ പെന്‍ഷന് അര്‍ഹരല്ല. മികച്ച ഭൗതിക സൗകര്യങ്ങളുള്ളവരെ പെന്‍ഷന്‍ അര്‍ഹതാ പട്ടികയില്‍ നിന്നു നീക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും എങ്ങനെയാണു ഭൗതിക സാഹചര്യം അളക്കേണ്ടതെന്നു നിര്‍ദേശിച്ചിരുന്നില്ല.

ഇന്നലെ ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവനുസരിച്ച് 2000 ചതുരശ്രയടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ളതും ആധുനിക രീതിയില്‍ ഫ്‌ലോറിങ് നടത്തിയിട്ടുള്ളതും കോണ്‍ക്രീറ്റ് ചെയ്തതുമായ കെട്ടിടങ്ങള്‍ ഉള്ളവര്‍ ക്ഷേമ പെന്‍ഷന് അര്‍ഹരല്ല.

കുടുംബ വാര്‍ഷിക വരുമാനം കണക്കാക്കുമ്പോള്‍ വിവാഹിതരായ മക്കളുടെ വരുമാനം കണക്കിലെടുക്കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു. അനര്‍ഹരെ ഒഴിവാക്കിയ ശേഷമാകും ഡിസംബറില്‍ 3 മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കുകയെന്നാണു സൂചന. സംസ്ഥാനത്ത് 46.9 ലക്ഷം പേര്‍ക്കാണ് ഇപ്പോള്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നത്. മരിച്ചവരെയും ഒരേസമയം 2 പെന്‍ഷന്‍ വാങ്ങുന്നവരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കാനായി മസ്റ്ററിങ് ഇപ്പോള്‍ സംസ്ഥാനത്തു പുരോഗമിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക