Image

വാര്‍ത്തകള്‍ ഇതുവരെ; നാളെ റിലീസിന്..: കൂടെ ആസിഫ് അലിക്കൊരു തുറന്ന കത്തും

Published on 21 November, 2019
വാര്‍ത്തകള്‍ ഇതുവരെ; നാളെ റിലീസിന്..: കൂടെ ആസിഫ് അലിക്കൊരു തുറന്ന കത്തും
മനോജ് നായര്‍ സംവിധാനം ചെയ്യുന്ന 'വാര്‍ത്തകള്‍ ഇതുവരെ' വെള്ളിയാഴ്ച റിലീസിനൊരുങ്ങുകയാണ്. വിനയ് ഫോര്‍ട്ട്, സിജു വില്‍സണ്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, നന്ദു, അഭിരാമി ഉള്‍പ്പെടെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നാളെ റിലീസിനൊരുങ്ങുന്നതിനിടെ 'വാര്‍ത്തകള്‍ ഇതുവരെ' ടീം നടന്‍ ആസിഫ് അലിക്ക് തുറന്ന കത്തെഴുതിയതും ശ്രദ്ധേയമാകുന്നു. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ആസിഫ് അലിക്ക് തുറന്ന കത്തെഴുതിയിരിക്കുന്നത്.


ആസിഫ് അലി നായകനാകുന്ന 'കെട്ടിയോളാണ് എന്റെ മാലാഖ'യുടെ റിലീസും നാളെയാണ്. തന്റെ സിനിമയുടെ കൂടെ റിലീസ് ആവുന്ന മറ്റൊരു സിനിമയുടെ ടീസര്‍ റിലീസ് ചെയ്ത ആസിഫ് അലിയുടെ മനസിനെ പുകഴ്ത്തിയാണ് വാര്‍ത്തകള്‍ ഇതുവരെ ടീമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക