Image

വാളയാര്‍ കേസിലെ വീഴ്ചയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

Published on 21 November, 2019
വാളയാര്‍ കേസിലെ വീഴ്ചയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു


തിരുവനന്തപുരം: വാളയാറില്‍ രണ്ട് ബാലികമാര്‍ പീഡനത്തിന് ഇരയാവുകയും ദുരൂഹമായി മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ രക്ഷപ്പെടാനിടയായ സാഹചര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുന്‍ ജില്ലാ ജഡ്ജി എസ്. ഹനീഫ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുക. മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. പോലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകള്‍ കമ്മീഷന്‍ പരിശോധിക്കണം. അതേസമയം, ജുഡീഷ്യല്‍ കമ്മീഷന് സമയപരിധി നിശ്ചയിച്ചിട്ടില്ല.

സഹോദരിമാരുടെ മരണം സംഭവിച്ച കേസില്‍ പോലീസിന് സംഭവിച്ച വീഴ്ച, പ്രതിക കുറ്റവിമുക്തരാക്കപ്പെടാന്‍ ഇടയായ സംഭവം എന്നിവയാണ് പ്രധാനമായും അന്വേഷിക്കുക. ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷനായിരുന്നു വിജിലന്‍സ് െ്രെടബ്യൂണല്‍ മുന്‍ ജഡ്ജിയായ എസ്.ഹനീഫ. കേസില്‍ വീഴ്ചപറ്റിയതായി കാണിച്ച് സര്‍ക്കാര്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക