Image

വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റു മരിച്ച സംഭവം: മാളം അടയ്‌ക്കേണ്ടത് പിടിഎയുടെ ജോലിയാണെന്ന് മന്ത്രി ജി.സുധാകരന്‍

Published on 21 November, 2019
വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റു മരിച്ച സംഭവം: മാളം അടയ്‌ക്കേണ്ടത് പിടിഎയുടെ ജോലിയാണെന്ന് മന്ത്രി ജി.സുധാകരന്‍

തിരുവനന്തപുരം: വയനാട്ടില്‍ വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ പിടിഎയെ വിമര്‍ശിച്ച് മന്ത്രി ജി.സുധാകരന്‍. ബത്തേരി സ്‌കൂളിലെ പിടിഎയെയ്‌ക്കെതിരെയാണ് മന്ത്രി അതിരൂക്ഷ വിമര്‍ശം ഉയര്‍ത്തിയത്. പിടിഎയുടെ ജോലിയാണ് ക്ലാസ് മുറികളിലെ മാളങ്ങള്‍ അടയ്‌ക്കേണ്ടതെന്നും, വിദ്യാഭ്യാസ വകുപ്പോ എന്‍ജിനീയറോ വന്ന് നോക്കേണ്ട കാര്യമൊന്നുമല്ല ഇതെന്നും മന്ത്രി പറഞ്ഞു.

ക്‌ലാസിലെ പൊത്തില്‍ നിന്ന് പാമ്പു കടിയേറ്റാണ് ഷഹ്‌ല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിനി മരിച്ചത്. പാമ്പു കടിയേറ്റതായി ഷഹ്‌ലയും സഹപാഠികളും പലതവണ പറഞ്ഞിട്ടം വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അനാസ്ഥ കാണിച്ചതോടെ,  തുടര്‍ന്ന് കുട്ടിയുടെ പിതാവ് എത്തിയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടി മരിച്ചതിനു പിന്നാലെ സംഭവം വന്‍ വിവാദമാകുകയായിരുന്നു. 

എന്നാല്‍ സംഭവത്തില്‍ പ്രതിഷേധിച്ച് സ്‌കൂള്‍ തല്ലിത്തകര്‍ത്തത് തെറ്റായ നടപടിയാണെന്നും കുട്ടി മരിച്ചതിനു കാരണം സ്‌കുള്‍ ആണെന്ന മട്ടിലാണ് അവര്‍ പെരുമാറിയതെന്നും മന്ത്രി ആരോപിച്ചു. സ്‌കൂളിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക