Image

ഒത്തുതീര്‍പ്പ് വ്യവസ്ഥ ലംഘിച്ചു: ഷെയ്ന്‍ നിഗമിന് ചിത്രങ്ങളില്‍ നിര്‍മ്മാതാക്കളുടെ വിലക്കിനു സാധ്യത

Published on 21 November, 2019
ഒത്തുതീര്‍പ്പ് വ്യവസ്ഥ ലംഘിച്ചു: ഷെയ്ന്‍ നിഗമിന് ചിത്രങ്ങളില്‍ നിര്‍മ്മാതാക്കളുടെ വിലക്കിനു സാധ്യത


കൊച്ചി: നവാഗതനായ ശരത് മേനോന്‍ സംവിധാനം ചെയ്യുന്ന വെയില്‍ എന്ന സിനിമയുമായി സഹകരിക്കാന്‍ നടന്‍ ഷെയ്ന്‍ നിഗം തയാറാവുന്നില്ലെന്ന് പരാതി. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജും ഷെയ്‌നും തമ്മിലുണ്ടായ തര്‍ക്കം വിവാദമായത്. തുടര്‍ന്ന് ജോബി ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഷെയ്ന്‍ ജോബിക്കെതിരെ അമ്മയ്ക്കും ഫെഫ്കയ്ക്കും പരാതിയും നല്‍കിയിരുന്നു

പിന്നാലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ അമ്മയും നേതൃത്വം നല്‍കിയ ചര്‍ച്ചയില്‍ ഇരുവരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുകയും വെയിലുമായി ഷെയ്ന്‍ സഹകരിക്കുമെന്ന് ഒത്തുതീര്‍പ്പ് വ്യവസ്ഥ ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഷെയ്ന്‍ സിനിമയുമായി സഹകരിക്കാന്‍ തയാറാവുന്നില്ലെന്ന് കാണിച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് വീണ്ടും പരാതി നല്‍കിയിരിക്കുകയാണ്.

വീണ്ടും പരാതി ഉയര്‍ന്നതോടെ ഷെയ്‌നെ മലയാള സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം. ഇക്കാര്യം താരസംഘടനയായ അമ്മയെ അറിയിച്ചു. ഇതോടെ ഷെയ്ന്‍ നിഗത്തിന് വിലക്കിനുള്ള സാധ്യതയും ഉയരുകയാണ്. ഷെയ്‌നിന്റെ നിസഹരണത്തെതുടര്‍ന്ന് വെയില്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഒത്തുതീര്‍പ്പിനു ശേഷം നവംബര്‍ 16 മുതല്‍ ജോബി നിര്‍മ്മിക്കുന്ന വെയിലിന്റെ ചിത്രീകരണവുമായി സഹകരിക്കും എന്ന് ഷെയ്ന്‍ വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക