Image

വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം: താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Published on 21 November, 2019
വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം: താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍


തിരുവനന്തപുരം: വയനാട് ബത്തേരി സര്‍വജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷഹ്‌ലാ ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഡെപ്യൂട്ടി ഡിഎംഒ, എന്‍ആര്‍എച്ച്എം ഡിപിഎം എന്നിവരാണ് അന്വേഷണം നടത്തിയത്. ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബുധനാഴ്ച വൈകിട്ടാണ് നടപടിക്ക് ആസ്പദമായ സംഭവമുണ്ടായത്. സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാവ് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പാമ്പ് കടിയേറ്ററതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന് അകാരണമായി ചികിത്സ വൈകിപ്പിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി ഉണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക