Image

മണ്ഡലകാല ആഘോഷങ്ങളുമായി ഓം

പ്രസാദ് പി Published on 21 November, 2019
മണ്ഡലകാല ആഘോഷങ്ങളുമായി ഓം
ലോസ് ആഞ്ചെലെസ്:  മണ്ഡല മകരവിളക്ക്   ആഘോഷങ്ങളുമായി കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ ഓം. മണ്ഡലകാലാരംഭം  മുതല്‍ സമാപനംവരെ എല്ലാ ശനിയാഴ്ചകളിലും അയ്യപ്പ പൂജയും ഭജനയും ഒരുക്കിക്കൊണ്ട്  നടത്തുന്ന ഭക്തിസാന്ദ്രമായ ആഘോഷങ്ങള്‍ക്ക്  ഇക്കഴിഞ്ഞ ശനിയാഴ്ച  ചീനൊ ഹില്‍സില്‍ തുടക്കമിട്ടു. ഭക്ത ജനങ്ങളുടെ സൗകര്യാര്‍ത്ഥം  വിവിധ സിറ്റികളിലായാണ് പ്രത്യേക പരിപാടികള്‍. ഡിസംബര്‍ ഇരുപത്തിയെട്ടിന് സെറിട്ടോസില്‍ നടക്കുന്ന മഹാ പൂജയോടെ ഈ വര്‍ഷത്തെ മണ്ഡലകാലാഘോഷങ്ങള്‍ സമാപിക്കുമെന്നു പരിപാടികള്‍ക്ക് ഏകോപനംനല്‍കുന്ന ഡയറക്ടര്‍ രവി വെള്ളത്തേരി അറിയിച്ചു.
ആഘോഷങ്ങളില്‍ പങ്കുചേരുന്നതിനു എല്ലാ ഭക്തജങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഓം പ്രസിഡണ്ട് വിനോദ് ബാഹുലേയന്‍, സെക്രട്ടറി സുനില്‍ രവീന്ദ്രന്‍, ട്രഷറര്‍ രമ നായര്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ കൂടുതല്‍ വിവരങ്ങളും പൂജാ കേന്ദ്രങ്ങളും   www.ohmcalifornia.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക