കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ തടയണം: തോമസ് ടി. ഉമ്മന്‍
ജോയിച്ചന്‍ പുതുക്കുളംPublished on 10 July, 2011
ന്യൂയോര്‍ക്ക്: തിരുവല്ലാ പുഷ്പഗിരി മെഡിക്കല്‍ കോളജിനെതിരെ തുടര്‍ച്ചയായി
കമ്മ്യൂണിസ്റ്റ്, ബിജെപി പാര്‍ട്ടികളുടെ അണികള്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയുവാനും
ന്യൂനപക്ഷ സ്വാശ്രയ സ്ഥാപനങ്ങള്‍ക്കും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും
അധ്യാപകര്‍ക്കും സംരക്ഷണം നല്കുവാനും സംസ്ഥാന സര്‍ക്കാര്‍ ഉടനടി നടപടികള്‍
സ്വീകരിക്കണമെന്ന് ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് തോമസ് ടി ഉമ്മന്‍
ആവശ്യപ്പെട്ടു.
കമ്മ്യൂണിസ്റ്റ് ഭരണകാലത്തെ സര്‍കാരിന്റെ അലംഭാവവും
തെറ്റായ നയങ്ങളും ആവര്‍ത്തിക്കുന്നത് തടയാതിരിക്കുന്നത് യു ഡി എഫ് സര്കാരിനു
ഭൂഷണമല്ല. ആര് ഭരിച്ചാലും ക്രൈസ്തവര്‍ നടത്തുന്ന സ്ഥാപനങ്ങളാണ് അക്രമത്തിനു
വിധേയമാവുന്നത് എന്നതില്‍ അതിയായ ഉല്ക്കണ്ഠരേഖപ്പെടുത്തുന്നതായും അദ്ദേഹം
പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല