Image

സന്നിധാനത്ത് തിരക്കേറി: ഇതുവരെ മല ചവിട്ടിയത് മൂന്നുലക്ഷത്തിലേറെ ഭക്തര്‍

അനില്‍ പെണ്ണുക്കര Published on 22 November, 2019
സന്നിധാനത്ത് തിരക്കേറി: ഇതുവരെ മല ചവിട്ടിയത് മൂന്നുലക്ഷത്തിലേറെ ഭക്തര്‍
മണ്ഡലകാല മകരവിളക്കുല്‍സവത്തിന്റെ ഭാഗമായി വൃശ്ചികം ഒന്നിന് നട തുറന്ന് അഞ്ച് ദിനങ്ങള്‍ പിന്നിടുമ്പോള്‍ ശബരിമലയില്‍ ദര്‍ശന സൗഭാഗ്യം തേടിയെത്തിയത് രണ്ടരലക്ഷത്തിലേറെ ഭക്തജനങ്ങള്‍. 12സീറ്റ് വരെയുളള സ്വകാര്യ ടാക്സി വാഹനങ്ങള്‍ പമ്പയിലേയ്ക്ക് കടത്തിവിടാന്‍ തീരുമാനിച്ചതും തീര്‍ത്ഥാടകര്‍ക്ക് അനുഗുണമായെന്ന് വിലയിരുത്തല്‍. ഇന്നും നാളെയും തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ കുതിപ്പുണ്ടാകുമെന്നാണ് ദേവസ്വം അധികൃതരും പോലീസും കരുതുന്നത്. തീര്‍ത്ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ദാഹിച്ച് വലയുന്നവര്‍ക്ക് സൗജന്യ ഔഷധകുടിവെള്ള വിതരണം, അന്നദാന മണ്ഡപത്തിലെ അന്നദാനം, സ്ട്രെക്ചര്‍ സര്‍വീസ്, സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയിലെ കാര്‍ഡിയോളജി യൂനിറ്റ്, ആയൂര്‍വേദ-ഹോമിയോ ചികില്‍സ സൗകര്യങ്ങള്‍, കര്‍മ്മനിരതരായ വിശുദ്ധി സേനാംഗങ്ങളുടെ ശുചീകരണം, വിരിവെക്കാനുള്ള വിപുലമായ ഇടങ്ങള്‍, നവീകരിച്ച പൊതുശൗചാലയങ്ങള്‍ തുടങ്ങി വിപുലമായ സൗകര്യങ്ങളാണുള്ളത്. മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലെ വിശദമായ അറിയിപ്പുകളും നിര്‍ദേശങ്ങളും വിവിധ സംസ്ഥാനങ്ങളിലെ തീര്‍ത്ഥാടകര്‍ക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട്.

നിലയ്ക്കലില്‍ മൊബൈല്‍ എ.ടി.എം കൗണ്ടറുകള്‍ സജ്ജമായി
===============================================
നിലയ്ക്കലില്‍ അയ്യപ്പഭക്ത•ാര്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ എ.ടി.എം കൗണ്ടറുകള്‍ സജ്ജമായി. കാനറാ ബാങ്ക്, എസ്.ബി.ഐ ബാങ്ക്, കേരളാ ഗ്രാമീണ്‍ബാങ്ക് എന്നീ ബാങ്കുകളാണ് മൊബൈല്‍ എ.ടി.എമ്മുകള്‍ എത്തിച്ചിട്ടുള്ളത്. വിവിധസ്ഥലങ്ങളില്‍ നിന്നായി അനവധി ഭക്തരെത്തുന്ന നിലയ്ക്കലില്‍ എ.ടി.എം. കൗണ്ടറുകള്‍ അപര്യാപ്തമാണെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ എ.ടി.എമ്മുകള്‍ നിലയ്ക്കലില്‍ എത്തിച്ചതെന്ന് ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ വി. വിജയകുമാരന്‍ പറഞ്ഞു. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്ന പക്ഷം പമ്പ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ മൊബൈല്‍ എ.ടി.എമ്മുകള്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സെയ്ഫ്സോണ്‍ വക മുന്നറിയിപ്പ് ബോര്‍ഡുകള്‍
=======================================
സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പിന്റെയും റോഡ് സേഫ്റ്റി അതോറിറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ നിലയ്ക്കല്‍, ചാലക്കയം റൂട്ടില്‍ ഇലവുങ്കല്‍ ഭാഗത്ത് റോഡ് സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് 15 സീറ്റുവരെയുള്ള വാഹനങ്ങള്‍ കടത്തിവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണി മുന്‍കരുതല്‍. റോഡുകളിലേക്ക് ഞാന്നു കിടക്കുന്ന വള്ളിപ്പടപ്പുകള്‍, താഴ്ന്ന വൃക്ഷശിഖരങ്ങള്‍ വളവുകളിലെ കാഴ്ച മറയ്ക്കുന്ന കാട്ടുചെടിപ്പടര്‍പ്പുകള്‍ എന്നിവയും നീക്കം ചെയ്തു. സെയ്ഫ് സോണ്‍ സ്പെഷ്യല്‍ ഓഫീസര്‍ പി.സി. സുനില്‍ബാബു നേതൃത്വം നല്‍കി.

അയ്യപ്പഭക്തര്‍ക്ക് പുണ്യസ്നാനത്തിനായി ഉരക്കുഴിതീര്‍ത്ഥം
=====================================================

ഭക്തര്‍ക്ക് നിര്‍വൃതിയായി ഉരക്കുഴി തീര്‍ത്ഥം കലിയുഗവരദന്റെ കാനനക്ഷേത്രത്തിലേയ്ക്കെത്തുവര്‍ക്ക് നിര്‍വൃതിയേകി ശബരിമലയിലെ ഉരക്കുഴി തീര്‍ത്ഥം. സന്നിധാനത്തെ മാളികപ്പുറത്തിന് വടക്കുഭാഗത്തായി പാണ്ടിത്താവളത്തുനിും 300 മീറ്ററോളം ദൂരെയാണ് ഈ പുണ്യതീര്‍ത്ഥം സ്ഥിതിചെയ്യുന്നത്.(ഒരുകിലോമീറ്റര്‍ അകലെയാണ് കുമ്പളം തോടിലെ ഉരക്കുഴി തീര്‍ത്ഥം) ശ്രീധര്‍മ്മശാസ്താവിന്റെ ഐതിഹ്യവുമായി ബന്ധപ്പെ' ഉരക്കുഴി തീര്‍ത്ഥം പാപനാശിനിയാണൊണ് വിശ്വാസം. ഏറെ വിശ്വാസികള്‍ ഉരക്കുഴി കാണാനും ഇവിടെ കുളിക്കാനുമായി എത്തിച്ചേരുന്നുണ്ട്. കുമ്പാളം തോടിലുള്ള വെള്ളച്ചാട്ടത്തിന് കീഴെയായി ഒരാള്‍ക്ക് ബുദ്ധിമുട്ടില്ലാതെ മുങ്ങിക്കുളിക്കാന്‍ കഴിയുന്ന കുഴിയാണ് ഉരക്കുഴിയെന്ന് അറിയപ്പെടുന്നത്. ചെറിയ കുഴിയായി തോന്നുമെങ്കിലും ഏറെ സൗകര്യപ്രദമാണ് ഇവിടം. തെളിഞ്ഞ, തണുത്ത വെള്ളത്തിലുള്ള സ്നാനം തീര്‍ത്ഥാടകരെ ഉന്മേഷ ഭരിതരാക്കുന്നു. പരമ്പരാഗത പുല്‍മേട് കാനനപാതയിലുടെ വരുന്ന തീര്‍ത്ഥാടകര്‍ ഉരക്കുഴി തീര്‍ത്ഥത്തില്‍ മുങ്ങിക്കുളിച്ചാണ് സന്നിധാനത്ത് എത്താറ്. ഭഗവത് ദര്‍ശനത്തിനുശേഷവും ഈ പുണ്യതീര്‍ഥത്തില്‍ മുങ്ങിക്കുളിച്ച് ജീവിത പാപഭാരങ്ങളും ക്ഷീണവും കഴുകികളഞ്ഞ് ഓരോ ഭക്തനും മലയിറങ്ങുന്നു.
സന്നിധാനത്ത് തിരക്കേറി: ഇതുവരെ മല ചവിട്ടിയത് മൂന്നുലക്ഷത്തിലേറെ ഭക്തര്‍സന്നിധാനത്ത് തിരക്കേറി: ഇതുവരെ മല ചവിട്ടിയത് മൂന്നുലക്ഷത്തിലേറെ ഭക്തര്‍സന്നിധാനത്ത് തിരക്കേറി: ഇതുവരെ മല ചവിട്ടിയത് മൂന്നുലക്ഷത്തിലേറെ ഭക്തര്‍സന്നിധാനത്ത് തിരക്കേറി: ഇതുവരെ മല ചവിട്ടിയത് മൂന്നുലക്ഷത്തിലേറെ ഭക്തര്‍സന്നിധാനത്ത് തിരക്കേറി: ഇതുവരെ മല ചവിട്ടിയത് മൂന്നുലക്ഷത്തിലേറെ ഭക്തര്‍സന്നിധാനത്ത് തിരക്കേറി: ഇതുവരെ മല ചവിട്ടിയത് മൂന്നുലക്ഷത്തിലേറെ ഭക്തര്‍സന്നിധാനത്ത് തിരക്കേറി: ഇതുവരെ മല ചവിട്ടിയത് മൂന്നുലക്ഷത്തിലേറെ ഭക്തര്‍സന്നിധാനത്ത് തിരക്കേറി: ഇതുവരെ മല ചവിട്ടിയത് മൂന്നുലക്ഷത്തിലേറെ ഭക്തര്‍സന്നിധാനത്ത് തിരക്കേറി: ഇതുവരെ മല ചവിട്ടിയത് മൂന്നുലക്ഷത്തിലേറെ ഭക്തര്‍സന്നിധാനത്ത് തിരക്കേറി: ഇതുവരെ മല ചവിട്ടിയത് മൂന്നുലക്ഷത്തിലേറെ ഭക്തര്‍സന്നിധാനത്ത് തിരക്കേറി: ഇതുവരെ മല ചവിട്ടിയത് മൂന്നുലക്ഷത്തിലേറെ ഭക്തര്‍സന്നിധാനത്ത് തിരക്കേറി: ഇതുവരെ മല ചവിട്ടിയത് മൂന്നുലക്ഷത്തിലേറെ ഭക്തര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക