Image

അല്‍മാസ് കുവൈറ്റ് അതിഥികള്‍ക്ക് സ്വീകരണം നല്‍കി

Published on 22 November, 2019
അല്‍മാസ് കുവൈറ്റ് അതിഥികള്‍ക്ക് സ്വീകരണം നല്‍കി


കുവൈത്ത്: അലൂംനി അസോസിയേഷന്‍ ഓഫ് സെന്റ് സ്റ്റീഫന്‍സ് കോളജ് ഉഴവൂറി (അല്‍മാസ് കുവൈറ്റ്) ന്റെ ഏഴാമത് വര്‍ഷിക പൊതുയോഗത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍ കോളജ് പ്രിന്‍സിപ്പള്‍ പ്രഫ. ജോസ് തോമസിനും പ്രശസ്ത ഗായകന്‍ സോമുവിനും സിനിമാ നടന്‍ കലാഭവന്‍ പ്രജോദിനും വിമാനത്താവളത്തില്‍ അല്‍മാസ് കുവൈറ്റ് അംഗങ്ങള്‍ സ്വീകരണം നല്‍കി.

നവംബര്‍ 22 നു (വെള്ളി) വൈകുന്നേരം നാലിന് കുവൈത്ത് കൈത്താന്‍ കാര്‍മല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് : 66160442, 97982425, 98822454.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക