Image

മലയാളി കൂട്ടായ്മ കുവൈറ്റ് രക്തദാന ക്യാന്പ് സംഘടിപ്പിച്ചു

Published on 25 November, 2019
മലയാളി കൂട്ടായ്മ കുവൈറ്റ് രക്തദാന ക്യാന്പ് സംഘടിപ്പിച്ചു


കുവൈത്ത് സിറ്റി: കുടുംബം മലയാളി കൂട്ടായ്മ കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാന്പ് സംഘടിപ്പിച്ചു. ജാബ്രിയയിലെ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ വച്ചു നടത്തിയ രക്തദാന ക്യാന്പില്‍ അന്‍പതിലധികം പേര്‍ രക്തദാനം നടത്തി. പ്രസിഡന്റ് വിജയന്‍ ഇന്നാസ്യയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി ജ. സുശീല ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ചാരിറ്റി സംഘടനയായ കുടുംബം മലയാളി കൂട്ടായ്മ കുവൈറ്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നവംബര്‍ മാസത്തില്‍ ക്രമീകരിച്ച പരിപാടിയാണ് നടത്തുന്നതെന്ന് രക്ഷാധികാരി സുധാ പ്രസാദ് അറിയിച്ചു. രക്തദാതാക്കള്‍ക്ക് പ്രശംസാപത്രവും ഉപഹാരങ്ങളും നല്‍കി. പ്രോഗ്രാം കോഡിനേറ്റര്‍ ജലീല്‍ കെ.കെ, ശ്യാംലാല്‍ ഗഫൂര്‍, ഇര്‍ഷാദ് ചിന്നു റോയ്, പ്രമോദ്, പ്രസീദ, നാസര്‍ മക്കി, സന്തോഷ്, കൃഷ്ണന്‍കുട്ടി, ഇര്‍ഷു കുവൈറ്റ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക