Image

ഫൊക്കാനായുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അനുകരണീയം :രമേശ് ചെന്നിത്തല

സ്വന്തം ലേഖകന്‍ Published on 25 November, 2019
ഫൊക്കാനായുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അനുകരണീയം :രമേശ് ചെന്നിത്തല
ഫൊക്കാനായുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അനുകരണീയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2020 ജൂലൈ 9 മുതല്‍ 12 വരെ ന്യൂജേഴ്‌സിയിലെ അറ്റ്‌ലാന്റിക് സിറ്റിയില്‍ നടക്കുന്ന ഫൊക്കാനാ അന്തര്‍ദേശീയ കണ്‍വന്‍ഷന് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാനെത്തിയ ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായരുമായി  സംസാരിക്കവെയാണ് ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചത് .

ഫൊക്കാന അന്തര്‍ദ്ദേശീയ കണവന്‍ഷനു എല്ലാവിധ ആശംസകളും അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു .ഫൊക്കാനയുടെ എല്ലാ കണ്‍വന്‍ഷനുകളും ഒന്നിനൊന്നു മെച്ചവും ഭംഗിയായി ചിട്ടപ്പെടുത്തി ,അമേരിക്കന്‍ മലയാളികളുടെ കൃത്യമായ പങ്കാളിത്തത്തോടെ നടത്തുന്ന കണ്‍വന്‍ഷനുകളാണ് .

ഫൊക്കാനയുടെ കഴിഞ്ഞ കേരളാ കണ്‍വന്‍ഷന്‍ വളരെ ചിട്ടയോടു കൂടി നടത്തിയ കണ്‍വന്‍ഷന്‍ ആയിരുന്നു. നൈറ്റിംഗേല്‍ പുരസ്കാരം ഉള്‍പ്പെടെ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ ഫൊക്കാനയുടെ പുതിയ കമ്മിറ്റിക്ക് കഴിഞ്ഞു. ഫൊക്കാനയുടെ തുടക്കം മുതല്‍ ഫൊക്കാനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എല്ലാ സംഘടനകള്‍ക്കും മാതൃകയാക്കാവുന്ന തരത്തിലായിരുന്നു. ലക്ഷം വീട് കോളനികളുടെ നിര്‍മ്മാണം മുതല്‍ ഇപ്പോള്‍ ഭവനം പ്രോജക്ട് വരെ കേരളത്തില്‍ അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് താങ്ങും തണലുമായുള്ളവയാണ് .അത്തരം പ്രോജക്ടുകള്‍ക്കൊപ്പം സര്‍ക്കാരിനൊപ്പം പങ്കു ചേരുകയും അവയ്ക്കായി അമേരിക്കന്‍ മലയാളികളെ ഒരു ചരടില്‍ കോര്‍ത്തിണക്കുകയും ചെയ്യുന്ന വലിയ പ്രവര്‍ത്തനങ്ങളാണ് ഫൊക്കാന നടത്തുന്നത് .

ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പലതവണ പ്രവര്‍ത്തിക്കുവാന്‍ സാധിച്ചിട്ടുണ്ടെന്നും അമേരിക്കന്‍ മലയാളികളുടെ ജീവകാരുണ്യസന്നദ്ധതതയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

ഫൊക്കാനായുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അനുകരണീയം :രമേശ് ചെന്നിത്തല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക