Image

ന്യൂയോര്‍ക്കില്‍ ഇലക്ട്രോണിക് സിഗററ്റ് നിരോധിച്ചു

പി പി ചെറിയാന്‍ Published on 27 November, 2019
ന്യൂയോര്‍ക്കില്‍ ഇലക്ട്രോണിക് സിഗററ്റ് നിരോധിച്ചു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇലക്ട്രോണിക് സിഗററ്റ് നിരോധിക്കുന്ന നിയമം നവംബര്‍ 26 ചൊവ്വാഴ്ച കൗണ്‍സില്‍ യോഗം പാസ്സാക്കി. കൗണ്‍സില്‍ യോഗത്തില്‍ ഹാജരായി അംഗങ്ങളില്‍ 42 പേര്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 2 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.

ന്യൂയോര്‍ക്ക് സംസ്ഥാനത്ത് ഇലക്ട്രോണിക് സിഗററ്റ് നിരോധിച്ച നിയമത്തിനെതിരെ ലൊസ്യൂട്ട് നിലനില്‍ക്കുന്നതിനിടയിലാണ് ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ ഇങ്ങനെയൊരു തീരുമാനം കൈകൊണ്ടത്.

ഇലക്ട്രോണിക് സിഗററ്റ് ഉപയോഗിക്കുന്നവരില്‍ ഗുരുതര ശ്വാസകോശ രോഗങ്ങള്‍ വ്യാപകമായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഗവണ്മെണ്ട് തലത്തിലും ഇത് നിരോധിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്.

ഡമോക്രാറ്റിക് മേയര്‍ ബില്‍ ഡി ബ്ലാസിയൊ ഇ സിഗററ്റിനെ നിരോധിക്കുന്നതിനെ പരസ്യമായി അനുകൂലിച്ചു രംഗത്തെത്തിയിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ 20202 ജൂലായമ 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് മേയര്‍ പറഞ്ഞു.

പുകവലി ഉപേക്ഷിക്കുന്നവരെ സഹായിക്കാനാണ് ഇ സിഗററ്റ് രംഗത്തിറക്കിയതെന്നും ഇത് പലരുടേയും ജീവന്‍ രക്ഷിക്കുന്നുണ്ടെന്നും ഇ സിഗററ്റ് വ്യവസായികള്‍ അവകാശപ്പെടുന്നത്.

ഫെഡറല്‍ ഗവണ്മെണ്ടിന്റെ കണക്കനുസരിച്ച് 47 മരണങ്ങളാണ് ഇ സിഗററ്റ്  ഉപയോഗവുമായി അമേരിക്കയില്‍ ഉണ്ടായിരിക്കുന്നത്.
ന്യൂയോര്‍ക്കില്‍ ഇലക്ട്രോണിക് സിഗററ്റ് നിരോധിച്ചുന്യൂയോര്‍ക്കില്‍ ഇലക്ട്രോണിക് സിഗററ്റ് നിരോധിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക