Image

മാര്‍പാപ്പയുടെ ഫസ്റ്റ് സെക്രട്ടറി ഫാബിയന്‍ പെഡാച്ചിയോ ലിയാനിസ് രാജിവച്ചു

Published on 27 November, 2019
മാര്‍പാപ്പയുടെ ഫസ്റ്റ് സെക്രട്ടറി ഫാബിയന്‍ പെഡാച്ചിയോ ലിയാനിസ് രാജിവച്ചു


വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഫസ്റ്റ് സെക്രട്ടറി ഫാബിയന്‍ പെഡാച്ചിയോ ലിയാനിസ് തല്‍സ്ഥാനം രാജിവച്ചു. ഹോളി സീ പ്രസ് സെക്രട്ടറി മാറ്റിയോ ബ്രൂണി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇത്തരം പദവികള്‍ താത്കാലികമായി മാത്രം വഹിക്കേണ്ടതാണെന്ന് ദീര്‍ഘകാലം മുന്‍പെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ രാജിയെന്നും വിശദീകരണം. ഈ മാറ്റം സാധാരണമാണെന്നും ബ്രൂണി പറഞ്ഞു.

സെക്കന്‍ഡ് സെക്രട്ടറി യോവാനിസ് ലാഹ്‌സി ഗെയ്ദും ഉടന്‍ രാജിവയ്ക്കും. ഇരുവരും മുന്‍പ് വഹിച്ചിരുന്ന ഉത്തരവാദിത്വങ്ങളിലേക്കു മടങ്ങിപ്പോകും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക