Image

പല്‍പക് ബാലസമിതിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനം ആഘോഷിച്ചു

Published on 27 November, 2019
പല്‍പക് ബാലസമിതിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനം ആഘോഷിച്ചു

കുവൈത്ത്: പാലക്കാട് പ്രവാസി അസോസിയേഷന്‍ ഓഫ് കുവൈറ്റ് (പല്‍പക്) ബാലസമിതിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനം സമുചിതമായി ആഘോഷിച്ചു. മംഗഫ് കല ഓഡിറ്റോറിയത്തില്‍ കുമാരി ആന്‍ മരിയന്‍ ജിജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പല്‍പക് പ്രസിഡന്റെ പി.എന്‍. കുമാര്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഹരികൃഷ്ണന്‍ നല്ലൂര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ പല്‍പക് ജനറല്‍ സെക്രട്ടറി സുരേഷ് പുളിക്കല്‍, രക്ഷാധികാരി സുരേഷ് മാധവന്‍, ബാലസമിതി കണ്‍വീനര്‍ രാജി ജയരാജ്, ജോതിഷ് അപ്പുക്കുട്ടന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി.

ആഘോഷ പരിപാടിയുടെ ഭാഗമായി കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍, പ്രകൃതി സംരക്ഷണ പ്രതിജ്ഞ, ദേവി നന്ദന ഹരിചന്ദന എന്നീ കുട്ടികളുടെ നേത്യത്വത്തില്‍ മാജിക്ക് ഷോ എന്നിവ ഉണ്ടായിരുന്നു. അഘോഷ പരിപാടികള്‍ക്ക് ജിതേഷ് മധു വാര്യര്‍, മേഘ്‌ന മാവത്ത്, അര്‍ജ്ജുന്‍ ഉദയകുമാര്‍, അലന്‍ കൃഷ്ണ, ഗൗരി സുരേഷ്, ശ്യാമ സുചിത്ത്, വിമല വിനോദ്, സിന്ധു സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക