Image

ഫൊക്കാന വാഷിംഗ്ടൺ, ഡി.സി റീജിയന്‍ കോര്‍ കമ്മിറ്റി മീറ്റിങ്ങ്

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 27 November, 2019
ഫൊക്കാന വാഷിംഗ്ടൺ, ഡി.സി  റീജിയന്‍ കോര്‍ കമ്മിറ്റി മീറ്റിങ്ങ്
ഫൊക്കാന വാഷിംഗ്ടൺ, ഡി.സി  കോര്‍ കമ്മിറ്റി മീറ്റിങ്ങ് മുന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് എറിക് വി മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ നവംബര്‍ 22 വെള്ളിയാഴ്ച സില്‍വര്‍ സ്പ്രിങ്ങില്‍ യോഗം ചേര്‍ന്ന് ഫൊക്കാനയുടെ റീജിയണല്‍ കണ്‍വെന്‍ഷന്‍ നടത്തുന്നതിനെ പറ്റിയും റീജിയന്റെ പ്രവര്‍ത്തനങ്ങളെ പറ്റിയും വിലയിരുത്തി.

എറിക് വി മാത്യു പങ്കെടുത്തവര്‍ക്ക് സ്വാഗതം രേഖപ്പെടുത്തി, ബോര്‍ഡ് ഓഫ് ട്രസ്റ്റീ മെംബേര്‍ ബെന്‍ പോള്‍, യൂത്ത് നാഷണല്‍ കമ്മിറ്റി മെംബര്‍ സ്റ്റാന്‍ലി ഏതുനിക്കല്‍ , ഫൊക്കാന ഫൗണ്ടേഷന്‍ സെക്രട്ടറി വിപിന്‍ രാജ് എന്നിവര്‍ ഫൊക്കാനയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെ പറ്റി സംസാരിച്ചു. 2020 ജൂലൈ 9 മുതല്‍ 12 വരെ അറ്റ്‌ലാന്റിക് സിറ്റിയിലെ പ്രസിദ്ധമായ ബാലിസ് കാസിനോ റിസോര്‍ട്ടില്‍ വെച്ച് നടക്കുന്ന ഫൊക്കാനയുടെ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷനില്‍ വാഷിങ്ങ്ടണ്‍ റിജിനില്‍ നിന്നും മാക്‌സിമം ആള്‍ക്കാരെ പങ്കെടുപ്പിക്കുവാനും അതിനുള്ള പ്രവര്‍ത്തങ്ങളുമായി മുന്നോട്ടു പോകാനും തീരുമാനിച്ചു. ആബാലവൃദ്ധം ജനങ്ങള്‍ക്കും ആസ്വദിക്കുവാന്‍ സാധിക്കുന്ന കാസിനോ നഗരമായ അറ്റ്‌ലാന്റിക് സിറ്റിയില്‍ കണ്‍വന്‍ഷന്‍ നടക്കുബോള്‍ കണ്‍വെന്‍ഷനെ പറ്റി കൂടുതല്‍ അറിയാനുണ്ട് , നാഷണല്‍ കമ്മിറ്റയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാനും തിരുമാനിച്ചു.

കോര്‍ കമ്മിറ്റി ഫൊക്കാനയുടെ 2020-22 ടേമിലേക്കുള്ള ഇലക്ഷനെ പറ്റിയും യോഗം ചര്‍ച്ച ചെയ്തു. മുന്‍ ജനറല്‍ സെക്രട്ടറി ഷാഹി പ്രഭാകരന്‍, മുന്‍ നാഷണല്‍ കമ്മിറ്റി മെംബേര്‍ ബോസ് വര്‍ഗീസ് എന്നിവര്‍ റിജിനില്‍ നിന്നും കൂടുതല്‍ ആളുകള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും നാഷണല്‍ കമ്മിറ്റിയിലേക്കും മത്സരിക്കണമെന്നും അതിന് വേണ്ടി പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. ഏറ്റവും കുറഞ്ഞത് മുന്ന് പേരെങ്കിലും എക്‌സിക്യൂട്ടീവിലും, നാഷണല്‍ കമ്മിറ്റിയിലേക്കും മത്സരിക്കാനും തീരുമാനിച്ചു.

വാഷിങ്ങ്ടണ്‍ DC യിലും പരിസരത്തുമുള്ള അസ്സോസിയേഷനുകളുടെ പുതിയ കമ്മിറ്റി ജനുവരിയില്‍ പ്രവര്‍ത്തനം തുടങ്ങും എന്നതിനാല്‍ അസോസിയേഷന്റെ പുതിയ പ്രസിഡന്റുമാരെ ഉള്‍പ്പെടുത്തി ജനുവരിയിലോ , ഫെബ്രുവരിയിലെ യോഗം കുടി മത്സരിക്കുന്ന കാന്റിഡേറ്റിന്റെ പേര് വിവരം അനൗന്‍സ് ചെയ്യുന്നതായിരിക്കും.

കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ വാഷിങ്ങ്ടണ്‍ DC ഏരിയയില്‍ നിന്നും മത്സരിക്കുന്ന കാന്റിഡേറ്റിനെ പാനലിനു അതീതമായി റിജിനില്‍ നിന്നും സപ്പോര്‍ട്ട് ചെയ്യുവാനും തീരുമാനിച്ചു. വിപിന്‍ രാജ് പങ്കെടുത്ത ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.
ഫൊക്കാന വാഷിംഗ്ടൺ, ഡി.സി  റീജിയന്‍ കോര്‍ കമ്മിറ്റി മീറ്റിങ്ങ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക