Image

ട്രംപിന്റെ നിഗൂഢ അഫ്ഗാനിസ്ഥാന്‍ യാത്രയുടെ പിന്നില്‍ (ബി ജോണ്‍ കുന്തറ)

Published on 29 November, 2019
ട്രംപിന്റെ നിഗൂഢ അഫ്ഗാനിസ്ഥാന്‍ യാത്രയുടെ പിന്നില്‍ (ബി ജോണ്‍ കുന്തറ)
രണ്ടാഴ്ചകള്‍ക്കപ്പുറം പ്രസിഡന്റ് ട്രംപ് , ഈ വര്‍ഷത്തെ താങ്ക്‌സ് ഗിവിങ് അഫ്ഗാനിസ്ഥാനില്‍ സേവനംനടത്തുന്ന നമ്മുടെ ഭടന്മാരുടെ കൂടെ വേണം എന്ന ആഗ്രഹം തന്റെ സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് കൂടാതെ ഏതാനും പ്രധാനപ്പെട്ട വൈറ്റ് ഹൌസ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഈ യാത്രയൂടെ ഗൗരവസ്ഥിതി എല്ലാവര്‍ക്കും അറിയാമായിരുന്നു ഒരു യുദ്ധക്കളത്തിലേക്കാണ് അമേരിക്കയുടെ ഭരണത്തലവന്‍ പ്രേവേശിക്കുവാന്‍ പോകുന്നത്.

വെറും എട്ടു വൈറ്റ് ഹൌസ് ജീവനക്കാര്‍ തികഞ്ഞ നിഗൂഢതയില്‍ ചോര്‍ച്ചകളെല്ലാം മുന്‍കൂര്‍ കണ്ട് ഒരുക്കങ്ങള്‍ ആരംഭിച്ചു. പ്രേസിടന്‍റ്റിന്‍റ്റെ താങ്ക്‌സ്ഗിവിങ് പരിപാടി പ്രസിദ്ധീകരിച്ചു. ഒന്നും അസാധാരണമായിട്ടില്ല ഫ്‌ലോറിഡയില്‍ തന്റെ മാറേ ലാഗോ വിശ്രമ കേന്ദ്രത്തില്‍ കുടുംബസമേതം താങ്ക്‌സ്ഗിവിങ് കൂടാതെ ഒരു ഗോള്‍ഫ് കളി അത്രമാത്രം.

ട്രംപ് ഐര്‍ഫോഴ്‌സ് ഒന്നില്‍ ചൗവാഴ്ച്ച ഫ്‌ളോറിഡയിലെത്തി ഒരു റാലിയില്‍ സംബന്ധിച്ചു അതിനുശേഷം തന്റെ റിസോര്‍ട്ടിലേയ്ക്ക് പോയി ഈസമയം ട്രംപിന്റെ മറ്റു കുടുംബാങ്ങങ്ങളും മാറാ ലാഗോയില്‍ എത്തിത്തുടങ്ങി. ഫ്‌ലോറിഡാ പാംബീച്ഛ് എയര്‍പോര്‍ട്ടില്‍ പതിവുപോലെ പ്രേക്ഷകര്‍ക്ക് കാണുന്നതിനുള്ള രീതിയില്‍ പാര്‍ക്ക് ചെയിതിട്ടിരുന്നു.

എന്നാല്‍ ബുധനാഴ്ച്ച വൈകുന്നേരം ട്രംപ് യാതൊരു അകമ്പടിയും കൂടുതല്‍ സംരക്ഷണവും ഇല്ലാതെ ഒരു സാധാരണ വാഹനത്തില്‍ തന്റെ റിസോര്‍ട്ടില്‍ നിന്നും പുറത്തുകടന്നു.ലക്ഷ്യം മറ്റൊരു ചെറിയ എയര്‍ ഫോഴ്‌സ് താവളം അവിടെ ഒരു വിമാനം സന്നദ്ധമായി നിന്നിരുന്നു ട്രംപിനെ ഉടനെ, വാഷിംഗ്ടണ്‍ ആന്‍ഡ്രൂസ് ഐര്‍ഫോഴ്‌സ് ബേസിലേയ്ക്ക് കൊണ്ടുപോകുന്നതിന്.

ഐര്‍ഫോഴ്‌സ് ഒന്നിന് ഇരട്ടമാതിരി മറ്റൊരു സഹോദരന്‍ കൂടിയുണ്ട്. ഈ വിമാനം താവളത്തില്‍ നിഗൂഢതയില്‍ സൂക്ഷിച്ചിരുന്നു ബേസ് പൊതുവെ ഇരുട്ടിലാക്കി. ട്രംപ് എത്തുന്നതിനുമുന്‍പേ 13 തിരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകരെ കൂടി

, പലേ ഉപാധികളുടെയും, നിയന്ത്രണങ്ങള്‍ ഇവയുടെ വെളിച്ചത്തില്‍ തന്‍റ്റെ യാത്രാ സംഘത്തില്‍ കൂട്ടുന്നതിന് ക്ഷണിച്ചിരുന്നു. ഇവരെ സീക്രെട് സര്‍വീസ് ഒരു രഹസ്യ സ്ഥലത്തുനിന്നും ഹെലികോപ്റ്ററില്‍ കയറ്റി ആന്‍ഡ്രൂസ് ബേസിലേയ്ക്ക് കൊണ്ടുവന്നു എല്ലാവരുടെയും ഇലക്ട്രോണിക് സാമഗ്രഹികള്‍ യാത്ര തുടങ്ങുന്നതിനു മുന്‍പ് സീക്രെട് സര്‍വീസിനെ ഏല്‍പ്പിക്കണം എന്നത് ഒരുപാധി ആയിരുന്നു.

അങ്ങനെ ആരും അറിയാതെ രാത്രിയുടെ മറവില്‍ ഡമ്മി ഐര്‍ഫോഴ്‌സ് വണ്‍ 10 മണിയോടെ വാഷിംഗ്ടണ്‍ വിട്ടു ഇപ്പോഴും ഏതാനും പേര്‍ക്കല്ലാതെ ലക്ഷ്യം എങ്ങോട്ടെന്ന് ഒരു പിടിയുമില്ല. വിമാനത്തിലെ ക്ലോക്കുകളും ദിശാ വീക്ഷണ സാമഗ്രഹികളും പാസെന്‍ജര്‍ മേഖലകളില്‍ നിന്നും മാറ്റിയിരുന്നു.

ട്രംപ് അമേരിക്കയില്‍ ഉണ്ട് എന്നതിന് തെളിവായി ട്രംപ് നിരന്തരം നടത്താറുള്ള ട്വിറ്റെര്‍ സന്ദേശങ്ങളും ഒരു ഫംങ്കവും കൂടാതെ നടന്നിരുന്നു ട്രംപ് ട്വിറ്റെര്‍ നിരീക്ഷകര്‍ക്ക് സംശയം ഉണ്ടാകാതിരിക്കുന്നതിന്. വൈസ് പ്രസിടന്റ്, മെലീനാ ട്രംപ് കൂടാതെ രണ്ടുപേര്‍ക്കു മാത്രമേ ഈ യാത്രയൂടെ ഉള്‍ നീക്കങ്ങള്‍ അറിയാമായിരുന്നുള്ളു.

13 മണിക്കൂര്‍ എങ്ങും നിറുത്താതുള്ള ഒരു യാത്ര ലാന്‍ഡ് ചെയ്യുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ്  മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു എവിടെ പോകുന്നു എന്ന് എന്നിരുന്നാല്‍ത്തന്നെയും കടലാസ്സില്‍ എഴുതുക എന്നതിനുപരി മറ്റൊരു രീതിയിലും ഒന്നും രേഖപ്പെടുത്തുന്നതിനോ പ്രക്ഷേപണം നടത്തുന്നതിനോ അനുവാദം നല്‍കിയിരുന്നില്ല. അഫ്ഗാന്‍ പ്രസിടന്‍റ്റു പോലും അറിയിക്കുന്നത് ഈ സമയം.

ഐര്‍ഫോഴ്‌സ് വണ്‍ എട്ടരമണി രാത്രിയില്‍ ഇരുണ്ട റണ്‍വേയില്‍ അഫ്ഗാന്‍ അമേരിക്കന്‍ എയര്‍ ബേസില്‍ ലാന്‍ഡുചെയ്തു പ്രസിഡനറ്റിനെ പ്രത്യേക കവചിത സുരഷാ വാഹനത്തില്‍ ബേസിലേ ഊട്ടു ശാലയിലേയ്ക്ക് കൊണ്ടുപോയി അവിടെ ഭടന്മാര്‍ താങ്ക്‌സ്ഗിവിങ് ആഗോഷ വിരുന്നിന് ഒരുങ്ങുന്ന സമയം ഇതാ ഒരു അപ്രദീഷിത അഥിതി എത്തുന്നു ആ അഥിതി തന്നെ ഭക്ഷണം വിളമ്പുന്നതിനു സഹായിക്കുന്നു.

മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന അഫ്ഗാന്‍ യാത്രക്കുശേഷം ട്രംപ് ഐര്‍ഫോഴ്‌സ് വണ്ണില്‍ തിരികെ കയറി ഫ്‌ളോറിഡയ്ക്ക് തിരികെപോന്നു. മടക്കയാത്ര തുടങ്ങി രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മാധ്യമ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റി മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാര്‍ത്തകള്‍ അനായാസേന റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള അവസരം സംജാതമായി. ട്രംപ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പതിവുപോലെ ഉത്തരങ്ങള്‍ നല്‍കി അക്കൂടെ പറഞ്ഞു ഇത് താന്‍ ആഹ്ലാദിച്ച ഒരു താങ്ക്‌സ്ഗിവിങ് എന്ന്.


Join WhatsApp News
Baloney 2019-11-29 22:35:57
Did he call you and tell the purpose of his visit? 
Alexander George 2019-11-30 08:30:11
Trump did a impeachable offense
Alexander George 2019-11-30 08:33:09
OMG. Impeach, Impeach, Impeach 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക