Image

'ഷട്ട് ലേഴ്‌സ് 2019' ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ചാന്പ്യന്‍ഷിപ്പിന് ഉജ്ജ്വല തുടക്കം

Published on 01 December, 2019
'ഷട്ട് ലേഴ്‌സ്  2019' ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ചാന്പ്യന്‍ഷിപ്പിന് ഉജ്ജ്വല തുടക്കം


ദമാം: മലപ്പുറം ജില്ലയിലെ പതിനാറ് നിയോജക മണ്ഡലങ്ങളിലേയും കുടിവെള്ള ക്ഷാമം  രൂക്ഷമായ പ്രദേശങ്ങളില്‍ സൗജന്യ കുടിവെള്ള പദ്ധതികളുടെ പൂര്‍ത്തീകരണം എന്ന ലക്ഷ്യത്തോടു കൂടി ദമാമിലെ 'ഇവന്‍ലോര്‍ഡ്, ബാഡ്മിന്റന്‍ ക്ലബുമായി സഹകരിച്ച് കൊണ്ട് ദമാം മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന ഷട്ട്‌ലേഴ്‌സ് 2019, ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ദമാം ഖാലിദിയ്യയിലെ ഇവന്‍ ലോര്‍ഡ് ഇന്‍ഡോര്‍ കോര്‍ട്ടില്‍ ഉജ്ജ്വല തുടക്കം.

വിവിധ രാജ്യങ്ങളിലെ അറുനൂറോളം താരങ്ങള്‍ വിവിധ വിഭാഗങ്ങളിലായി അണിനിരക്കുന്ന ടൂര്‍ണമെന്റ് കിഴക്കന്‍ പ്രവിശ്യാ കെഎംസിസി ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റ് ചെയര്‍മാന്‍ ബഷീര്‍ ആലുങ്ങല്‍ അധ്യക്ഷത വഹിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി സമൂഹത്തിനിടയില്‍ സാമൂഹികജീവകാരുണ്യ മേഖലകളില്‍ സജീവ ഇടപെടല്‍ നടത്തിയതിന് ദമ്മാം മലപ്പുറം ജില്ലാ കെഎംസിസി യുടെ എക്‌സലന്‍സി പുരസ്‌കാരത്തിന് ഖഫ്ജിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ അബ്ദുള്‍ ജലീല്‍ അര്‍ഹനായി. കിഴക്കന്‍ പ്രവിശ്യാ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് ടി.എം.ഹംസ പാലക്കാട് ജലീലിനുള്ള പുരസ്‌കാരം കൈമാറി. ഇവന്‍ ലോര്‍ഡ് ബാഡ്മിന്റണ്‍ ക്ലബ് പ്രസിഡന്റ് ടോണി ആശംസാ പ്രസംഗം നടത്തി. ടൂര്‍ണമെന്റിന്റെ 'ഒഫീഷ്യല്‍ സര്‍വ്' ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ മുന്‍ ചെയര്‍മാന്‍മാരായ ഡോഅബ്ദുസ്സലാം കണ്ണിയന്‍, അബ്ദുള്‍ വാരിസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹികസാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളായ സക്കീര്‍ അഹമ്മദ്, സി.പി ഷെരീഫ്, രാകേഷ്, മാമുനിസാര്‍, ഇ.എം.കബീര്‍, സിദ്ദീഖ് പാണ്ടികശാല, സലീം പാണമ്പ്ര, ഫൈസല്‍ ഇരിക്കൂര്‍, ഒ.പി. ഹബീബ്, ഇ.കെ. സലീം, ബഷീര്‍ ബാഖഫി, ഖാലിദ് തെങ്കര, അമീന്‍ തിരുവനന്തപുരം, സക്കറിയസഫ,കാദര്‍ അണങ്കൂര്‍  ജുനൈദ് കാസര്‍ഗോഡ് തുടങ്ങിയവര്‍ സംബന്ധിച്ചു. ആദ്യ ദിനം നടന്ന അണ്ടര്‍9 കാറ്റഗറി മത്സര വിജയികള്‍ക്ക് പി.കെ.മുഹമ്മദ് ഫറോക്ക്, ടൂര്‍ണമെന്റ് ഡയറക്ടര്‍ നവാബ്ഖാന്‍ തുടങ്ങിയവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. സഹീര്‍ കൊണ്ടോട്ടി അവതാരകനായ ചടങ്ങില്‍ മുജീബ് കൊളത്തൂര്‍ ഖിറാഅത്ത് നടത്തി. ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍ മുഹമ്മദലി കോട്ടക്കല്‍ സ്വാഗതവും ട്രഷറര്‍ ജൗഹര്‍ കുനിയില്‍ നന്ദിയും പറഞ്ഞു.

ജില്ലാ കെഎംസിസി ഭാരവാഹികളായ, കെ.പി. ഹുസൈന്‍ ഇഖ്ബാല്‍ ആനമങ്ങാട്, അന്‍സാര്‍ തങ്ങള്‍, അലിഭായ് ഊരകം, റസ്സല്‍ ചുണ്ടക്കാടന്‍, ആസിഫ് കൊണ്ടോട്ടി, ആഷിഖ് റഹ്മാന്‍, ഇസ്മായില്‍ പുള്ളാട്ട്, അലവി മഞ്ചേരി, അബ്ദുറഹ്മാന്‍ താനൂര്‍, മഹ്ഷൂഖ് റഹ്മാന്‍, ലത്തീഫ് മഞ്ചേരി, ഫാസില്‍ കോട്ടക്കല്‍, അസ് ലം ഇ.ബി.സി തുടങ്ങിയവര്‍ ടൂര്‍ണമെന്റിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക